അമ്മയ്ക്കു പിന്നാലെ വേദയുടെ സഹോദരിയും കോവിഡിനു കീഴടങ്ങി
Friday, May 7, 2021 12:50 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് താ​​രം വേ​​ദ കൃ​​ഷ്ണ​​മൂ​​ർ​​ത്തി​​യു​​ടെ സ​​ഹോ​​ദ​​രി വ​​ത്സ​​ല ശി​​വ​​കു​​മാ​​ർ(45) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ചി​​ക്ക​​മം​​ഗ​​ളൂ​​രു​​വി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ര​​ണ്ടാ​​ഴ്ച മു​​ന്പാ​​ണു വേ​​ദ​​യു​​ടെ അ​​മ്മ ചെ​​ലു​​വാം​​ബ ദേ​​വി കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​ത്. ഇ​​ന്ത്യ​​ക്കാ​​യി 48 ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ളും 76 ട്വ​​ന്‍റി 20 മ​​ത്സ​​ര​​ങ്ങ​​ളും ക​​ഴി​​ച്ച താ​​ര​​മാ​​ണ് വേ​​ദ കൃ​​ഷ്ണ​​മൂ​​ർ​​ത്തി. ഏ​​പ്രി​​ൽ 24നാ​​ണ് വേ​​ദ​​യു​​ടെ അ​​മ്മ മ​​രി​​ച്ച​​ത്.


ഇ​​തി​​നു പി​​ന്നാ​​ലെ സ​​ഹോ​​ദ​​രി​​ക്കു കോ​​വി​​ഡ് ബാ​​ധി​​ച്ചു​​വെ​​ന്നും എ​​ല്ലാ​​വ​​രും പ്രാ​​ർ​​ഥി​​ക്ക​​ണ​​മെ​​ന്നും വേ​​ദ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.