എ​​​ഫ്‌​​​സി ഗോ​​​വ​​​യ്ക്കു തോ​​​ല്‌​​​വി
Saturday, May 1, 2021 12:26 AM IST
ഫ​​​റ്റോ​​​ര്‍ഡ: എ​​​എ​​​ഫ്‌​​​സി ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ എ​​​ഫ്‌​​​സി ഗോ​​​വ​​​യ്ക്കു മൂ​​​ന്നാം സ്ഥാ​​​നം. ഗ്രൂ​​​പ്പി​​​ലെ ആ​​​റാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​നത്തെയും മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഗോ​​​വ​​​യെ യു​​​എ​​​ഇ പ്രൊ ​​​ലീ​​​ഗ് ക്ല​​​ബ് അ​​​ല്‍ വ​​​ഹ്ദ 2-0ന് ​​​തോ​​​ല്‍പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡ്-19​​​ന്‍റെ വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍ന്നു ഗോ​​​വ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​രും ക​​​ളി​​​ക്കാ​​​രും ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള വി​​​ദേ​​​ശി​​​ക​​​ളെ​​​യെ​​​ല്ലാം നാ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന്് അ​​​ല്‍ വ​​​ഹ്ദ​​​യ്‌​​​ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സം​​​ഘ​​​മാ​​​ണ് ഇ​​​റ​​​ങ്ങി​​​യ​​​ത്.


ഗോ​​​വ ഗോ​​​ളി ധീ​​​ര​​​ജ് സിം​​​ഗ് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചു. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ അ​​​ല്‍വ​​​ഹ്ദ ശ​​​ക്ത​​​മാ​​​യി ക​​​ളി​​​ച്ചു. 61-ാം മി​​​നി​​​റ്റി​​​ല്‍ ഒ​​​മ​​​ര്‍ ഖ​​​ര്‍ബി​​​ന്‍ അ​​​ല്‍ വ​​​ഹ്ദ​​​യെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. 90-ാം മി​​​നി​​​റ്റി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ബ​​​ര്‍ഖാ​​​ഷ് യു​​​എ​​​ഇ ക്ല​​​ബ്ബി​​​ന്‍റെ ജ​​​യം ഉ​​​റ​​​പ്പി​​​ച്ചു. ആ​​​ദ്യ​​​മാ​​​യി ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ ഗോ​​​വ​​​യ്ക്ക് ആ​​​റു ക​​​ളി​​​യി​​​ല്‍ മൂ​​​ന്നു പോ​​​യി​​​ന്‍റാ​​ണു ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.