കോവിഡ്-19: ഇന്ത്യയുടെ ഒളിന്പിക് തയാറെടുപ്പുകൾക്കു തിരിച്ചടി
കോവിഡ്-19: ഇന്ത്യയുടെ ഒളിന്പിക് തയാറെടുപ്പുകൾക്കു തിരിച്ചടി
Friday, April 30, 2021 1:06 AM IST
ന്യൂ​​​ഡ​​​ല്‍ഹി: കോ​​​വി​​​ഡ്-19​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗം ഇ​​​ന്ത്യ​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ള്‍ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നു മു​​​മ്പ് ന​​​ട​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന അ​​​ന്താ​​​രാ​​​ഷ്‌ട്ര ​​​ഷൂ​​​ട്ടിം​​​ഗ് ടൂ​​​ര്‍ണ​​​മെ​​​ന്‍റ് വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ലോ​​​ക അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് റി​​​ലേ​​​യി​​​ല്‍ ഇ​​​ന്ത്യ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ല.

മേ​​​യ് ഒ​​​ന്നു മു​​​ത​​​ല്‍ ര​​​ണ്ട് വ​​​രെ പോ​​​ള​​​ണ്ടി​​​ലാ​​​ണു ലോ​​​ക അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് റി​​​ലേ. ഇ​​​ന്ത്യ​​​യു​​​ടെ ഫ്രീ​​​സ്റ്റൈ​​​ല്‍ ഗു​​​സ്തി​​​ക്കാ​​​ര്‍ക്ക് വേ​​​ള്‍ഡ് ഒ​​​ളി​​​മ്പി​​​ക് യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​റ​​​പ്പി​​​ല്ല. ബാ​​​ഡ്മി​​​ന്‍റ​​ണ്‍ താ​​​ര​​​ങ്ങ​​​ള്‍ക്കു മ​​​ലേ​​​ഷ്യ​​​ന്‍ ഓ​​​പ്പ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ പു​​​രു​​​ഷ ഹോ​​​ക്കി ടീ​​​മി​​​ന്‍റെ ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ന്‍ പ​​​ര്യ​​​ട​​​നം മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ന് ഇ​​​നി ര​​​ണ്ടു മാ​​​സം കൂ​​​ടി​​​യാ​​​ണു​​​ള്ള​​​ത്. ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഇ​​​ന്ത്യ​​​ക്കാ​​​രെ മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​ക​​​റ്റി​​​നി​​​ര്‍ത്തു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നം​​​പ്ര​​​തി വ​​​ര്‍ധി​​​ച്ച​​​തോ​​​ടെ ഇ​​​ന്ത്യ​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ യാ​​​ത്രാ വി​​​ല​​​ക്ക് വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യാ​​​ത്രാ​​വി​​​ല​​​ക്ക് വ​​​ന്ന​​​തോ​​​ടെ ഇ​​​ന്ത്യ​​​ന്‍ അ​​​ത്‌​​​ല​​​റ്റു​​​ക​​​ള്‍ക്ക് വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്താ​​​ന്‍ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യി. ഇ​​​ന്ത്യ​​​ന്‍ പാ​​​സ്‌​​​പോ​​​ര്‍ട്ടു​​​ള്ള​​​വ​​​രെ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​യ​​​റ്റാ​​​ന്‍ എ​​​യ​​​ര്‍ലൈ​​​ന്‍സു​​​ക​​​ള്‍ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. പല അത്‌ലറ്റുകളെയും കോ​​​വി​​​ഡ് ബാധിച്ചു.


അനിശ്ചിതത്വത്തിലായവ

ബാ​​​ക്കു​​​വി​​​ല്‍ ന​​​ട​​​ക്കേ​​​ണ്ട ഷൂ​​​ട്ടിം​​​ഗ് ലോ​​​ക​​​ക​​​പ്പ് മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​ന്‍ ഹോ​​​ക്കി ടീ​​​മി​​​ന്‍റെ പ്രോ ​​​ലീ​​​ഗ് പ​​​ര്യ​​​ട​​​നം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ണ്. ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണെ​​​തി​​​രേ ല​​​ണ്ട​​​നി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തു മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​ക്കാ​​​ര്‍ക്ക് മ​​​ലേ​​​ഷ്യ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി യാ​​​ത്രാ വി​​​ല​​​ക്ക് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ മ​​​ലേ​​​ഷ്യ ഓ​​​പ്പ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ താ​​​ര​​​ങ്ങ​​​ള്‍ക്കാ​​​കി​​​ല്ല. ഒ​​​ളി​​​മ്പി​​​ക്‌​​​സ് യോ​​​ഗ്യ​​​ത നേ​​​ടാ​​​ന്‍ കി​​​ഡം​​​ബി ശ്രീ​​​കാ​​​ന്തി​​​നും സൈ​​​ന നെ​​​ഹ്‌വാ​​​ളി​​​നു​​​മു​​​ള്ള അ​​​വ​​​സാ​​​ന അ​​​വ​​​സ​​​ര​​​മാ​​​യി​​​രു​​​ന്നു. മേ​​​യ് 25 മു​​​ത​​​ല്‍ 30 വ​​​രെ​​​യാ​​​ണ് ടൂ​​​ര്‍ണ​​​മെ​​ന്‍റ്. ഇ​​​ന്ത്യ​​​ന്‍ ഗു​​​സ്തി​​​ക്കാ​​​രെ ബ​​​ള്‍ഗേ​​​റി​​​യ​​​യി​​​ലെ സോ​​​ഫി​​​യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ലോ​​​ക ഒ​​​ളി​​​മ്പി​​​ക് ക്വാ​​​ളി​​​ഫ​​​യ​​​റി​​​ല്‍ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​നു​​​മാ​​​വി​​​ല്ല. സോ​​​ഫി​​​യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ല്‍ ഇ​​​ന്ത്യ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള വി​​​മാ​​​നം ഇ​​​റ​​​ക്കാ​​​ന്‍ നെ​​​ത​​​ര്‍ല​​​ന്‍ഡ്‌​​​സ് സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​ല്ല. ഇ​​​ന്ത്യ​​​ക്കാ​​​ര്‍ക്കു വി​​​ല​​​ക്കു​​​മേ​​​ര്‍പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.