രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ് 7.5 കോ​​​ടി രൂ​​​പ ന​​​ല്‍കും
രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ്  7.5 കോ​​​ടി രൂ​​​പ  ന​​​ല്‍കും
Friday, April 30, 2021 1:06 AM IST
ന്യൂ​​​ഡ​​​ല്‍ഹി: കോ​​​വി​​​ഡ് റി​​​ലീ​​​ഫ് ഫ​​​ണ്ടി​​​ലേ​​​ക്ക് ഐ​​​പി​​​എ​​​ല്‍ ഫ്രാ​​​ഞ്ചൈ​​​സി രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ് 7.5 കോ​​​ടി രൂ​​​പ ന​​​ല്‍കും. കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ പ്ര​​​യാ​​​സം നേ​​​ടു​​​ന്ന​​​വ​​​ര്‍ക്കാ​​​യു​​​ള്ള സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ഉ​​​ട​​​ന​​​ടി ടീം ​​​കോ​​​വി​​​ഡ് റി​​​ലീ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​നി​​​ലൂ​​​ടെ രൂ​​​പ ന​​​ല്കു​​​മെ​​ന്നു രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സ് അ​​​റി​​​യി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് ഏ​​​ഷ്യ​​​ന്‍ ട്ര​​​സ്റ്റി​​​നൊ​​​പ്പം (ബി​​​എ​​​ടി) ചേ​​​ര്‍ന്ന് രാ​​​ജ​​​സ്ഥാ​​​ന്‍ റോ​​​യ​​​ല്‍സി​​​ന്‍റെ സം​​​ഘ​​​ട​​​ന​​​യാ​​​ണു റോ​​​യ​​​ല്‍ രാ​​​ജ​​​സ്ഥാ​​​ന്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ (ആ​​​ര്‍ആ​​​ര്‍എ​​​ഫ്).


വൈ​​​റ​​​സ് ബാ​​​ധ​​​മൂ​​​ലം ഇ​​​ന്ത്യ​​​യി​​​ല്‍ ക​​​ഷ്ട​​​ത​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കും പ്ര​​​ത്യേ​​​ക​​​മാ​​​യി രാ​​​ജ​​​സ്ഥാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തി​​​നും ഈ ​​​ഫൗ​​​ണ്ടേ​​​ഷ​​​ന്‍ വ​​​ഴി ധ​​​നം ന​​​ല്കു​​​മെ​​​ന്നും ആ​​​ര്‍ആ​​​ര്‍എ​​​ഫ് ചെ​​​യ​​​ര്‍മാ​​​ന്‍ ര​​​ജി​​​ത് ബ​​​ര്‍താ​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.