കോൽക്കത്തയ്ക്കെതിരേ ഡൽഹിക്കു ജയം
കോൽക്കത്തയ്ക്കെതിരേ  ഡൽഹിക്കു ജയം
Friday, April 30, 2021 1:06 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ ഡ​ൽ​ഹി ക്യാ​​പ്പി​റ്റ​ൽ​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം. കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 16.3 ഓ​വ​റി​ൽ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഡ​ൽ​ഹി മ​റി​ക​ട​ന്നു. ആ​ദ്യ ഓ​വ​റി​ലെ ആ​റു പ​ന്തും ബൗ​ണ്ട​റി പാ​യി​ച്ച പൃ​ഥ്വി ഷാ (82) ​ആ​ണ് ഡ​ൽ​ഹി​ക്ക് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. 47 പ​ന്തി​ൽ 46 റ​ണ്‍​സു​മാ​യി ശി​ഖ​ർ ധ​വാ​നും തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ം കാ​ഴ്ച​വ​ച്ചു.


ഡ​ല്‍ഹിക്കെ​തി​രേ ആ​ന്ദ്രെ റ​സ​ലി​ന്‍റെ​യും ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ​യും മി​ക​വി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 154 റ​ണ്‍സാണ് നേ​ടിയത്. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍ തി​ള​ങ്ങാ​നാ​വാ​തെ പോ​യ ഗി​ല്‍ 38 പ​ന്തി​ല്‍ മൂ​ന്നു ഫോ​റും ഒ​രു സി​ക്‌​സും സ​ഹി​തം 43 റ​ണ്‍സ് നേ​ടി പു​റ​ത്താ​യി. 27 പ​ന്തി​ല്‍ ര​ണ്ടു ഫോ​റും നാ​ലു സി​ക്‌​സും പാ​യി​ച്ചാണ് റ​സ​ല്‍ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.