ക​​ലി​​പ്പ് തീ​​ര​​ണി​​ല്ല...
ക​​ലി​​പ്പ് തീ​​ര​​ണി​​ല്ല...
Friday, April 23, 2021 12:23 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗി​​​​​ൽ​​​​​നി​​​​​ന്ന് (യു​​​​​എ​​​​​സ്എ​​​​​ൽ) ആ​​​​​റ് ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബു​​​​​ക​​​​​ളും പി​​​​ന്മാ​​​​​റ്റം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഫു​​​​​ട്ബോ​​​​​ൾ ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം കെ​​​​​ട്ട​​​​​ട​​​​​ങ്ങി​​​​​യി​​​​​ല്ല. യു​​​​​എ​​​​​സ്എ​​​​​ലി​​​​​ന്‍റെ സ്ഥാ​​​​​പ​​​​​ക ക്ല​​​​​ബ്ബു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്ന മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഒ​​​​​രു സം​​​​​ഘം ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഫ​​​​​സ്റ്റ് ടീം ​​​​​ട്രെ​​​​​യി​​നിം​​​​​ഗ് സെ​​​​​ന്‍റ​​​​​റി​​​​​ൽ ക​​​​​ട​​​​​ക്കു​​​​​ക​​​​​യും പ്ര​​​​​തി​​​​​ഷേ​​​​​ധ പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഓ​​​​​ല ഗ​​​​​ണ്ണ​​​​​ർ സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​ർ നേ​​​​​രി​​​​​ട്ടെ​​​​​ത്തി​​​​​യാ​​​​​ണ് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം ത​​​​​ണു​​​​​പ്പി​​​​​ച്ച​​​​​ത്.

മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ മു​​​​​ത​​​​​ലാ​​​​​ളി​​​​​മാ​​​​​രാ​​​​​യ ഗ്ലാ​​​​​സേ​​​​​ഴ്സ് കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ ബാ​​​​​ന​​​​​റു​​​​​ക​​​​​ളു​​​​​മാ​​​​​യാ​​​​​ണ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ കാ​​​​​രിം​​​​​ഗ്ട​​​​​ണ്‍ ട്രെ​​​​​യി​​നിം​​​​​ഗ് സെ​​​​​ന്‍റ​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ വ്യ​​​​​വ​​​​​സാ​​​​​യി​​​​​യാ​​​​​യ മാ​​​​​ൽ​​​​​കോം ഗ്ലാ​​​​​സെ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​പ്പോ​​​​​ൾ മു​​​​​ത​​​​​ൽ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ അ​​​​​സം​​​​​തൃ​​​​​പ്ത​​​​​രാ​​​​​ണ്. 2010ൽ ​​​​​ഗ്ലാ​​​​​സേ​​​​​ഴ്സി​​​​​നെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധം ഉ​​​​​യ​​​​​ർ​​​​​ന്നിരുന്നു.

ഗ്ലാ​​​​​സേ​​​​​ഴ്സ് ഒൗ​​​​​ട്ട്, വി ​​​​​ഡി​​​​​സൈ​​​​​ഡ് വെ​​​​​ൻ യു ​​​​​പ്ലേ (നി​​​​​ങ്ങ​​​​​ൾ എ​​​​​പ്പോ​​​​​ൾ ക​​​​​ളി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഞ​​​​​ങ്ങ​​​​​ൾ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കും) തു​​​​​ട​​​​​ങ്ങി​​​​​യ ബാ​​​​​ന​​​​​റു​​​​​ക​​​​​ൾ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഉ​​​​​യ​​​​​ർ​​​​​ത്തി. ക്ല​​​​​ബ്ബി​​​​​ന്‍റെ ഷെ​​​​​യ​​​​​ർ ജ​​​​​ർ​​​​​മ​​​​​ൻ മോ​​​​​ഡ​​​​​ലി​​​​​ൽ 51% ഫാ​​​​​ൻ ഓ​​​​​ണ​​​​​ർ​​​​​ഷി​​​​​പ്പ് ആ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​യ ആ​​​​​വ​​​​​ശ്യ​​​​​വും ബാ​​​​​ന​​​​​റി​​​​​ലൂ​​​​​ടെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ചു.


പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​രു​​​​​പ​​​​​തോ​​​​​ളം വ​​​​​രു​​​​​ന്ന ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ക്ല​​​​​ബ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന മൈ​​​​​താ​​​​​ന​​​​​ത്ത് ക​​​​​ട​​​​​ന്ന​​​​​ത്. ഫ​​​​​സ്റ്റ് ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ന് എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു തൊ​​​​​ട്ടു മു​​​​​ന്പാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

യു​​​​​എ​​​​​സ്എ​​​​​ൽ നീ​​​​​ക്കം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ക്ല​​​​​ബ്ബി​​​​​ന്‍റെ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് എ​​​​​ഡ് വു​​​​​ഡ് വാ​​​​​ർ​​​​​ഡ് രാ​​​​​ജി​​​​​വ​​​​​ച്ചു. എ​​​​​ട്ട് വ​​​​​ർ​​​​​ഷം പ​​ദ​​വി വ​​ഹി​​ച്ച​​ശേ​​​​​ഷ​​​​​മാ​​​​​ണു വു​​​​​ഡ് വാ​​​​​ർ​​​​​ഡി​​​​​ന്‍റെ രാ​​​​​ജി. യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് വി​​​​​വാ​​​​​ദ​​​​​വു​​​​​മാ​​​​​യി വു​​​​​ഡ് വാ​​​​​ർ​​​​​ഡി​​​​​ന്‍റെ രാ​​​​​ജി​​​​​ക്കു ബ​​​​​ന്ധ​​​​​മി​​​​​ല്ലെ​​ന്നു ക്ല​​​​​ബ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും അ​​​​​തു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണു പെ​​​​​ട്ടെ​​​​​ന്നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലെ​​​​​ന്നാ​​ണു സൂ​​​​​ച​​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.