കിംഗ്സ് സൂപ്പർ
കിംഗ്സ് സൂപ്പർ
Tuesday, April 20, 2021 12:02 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ര​ണ്ടാം ജ​യം. അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ ആ​ളി​ക്ക​ത്ത​ലി​ലൂ​ടെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ൺ​സ് നേ​ടി​യ സി​എ​സ്കെ, 45 റ​ൺ​സ് ജ​യം സ്വ​ന്ത​മാ​ക്കി. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 143ൽ ​അ​വ​സാ​നി​ച്ചു. മൂ​ന്ന് ഓ​വ​റി​ൽ ഏ​ഴ് റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മൊ​യീ​ൻ അ​ലി​യാ​ണ് രാ​ജ​സ്ഥാ​നെ ത​ക​ർ​ത്ത​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഡ്വെ​യ്ൻ ബ്രാ​വോ​യും (എ​ട്ട് പ​ന്തി​ൽ 20 നോ​ട്ടൗ​ട്ട്) സാം ​ക​റ​നും (ആ​റ് പ​ന്തി​ൽ 13) ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് സി​എ​സ്കെ​യെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്. 17 പ​ന്തി​ൽ 33 റ​ൺ​സ് നേ​ടി​യ ഫാ​ഫ് ഡു​പ്ലെ​സി​സ് ആ​ണ് സി​എ​സ്കെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. മൊ​യീ​ൻ അ​ലി 20 പ​ന്തി​ൽ 26ഉം ​അ​ന്പാ​ട്ടി റാ​യു​ഡു 17 പ​ന്തി​ൽ 27ഉം ​സു​രേ​ഷ് റെ​യ്ന 15 പ​ന്തി​ൽ 18ഉം ​ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി 17 പ​ന്തി​ൽ 18ഉം ​റ​ൺ​സ് നേ​ടി. അ​വ​സാ​ന അ​ഞ്ച് ഓ​വ​റി​ൽ 61 റ​ൺ​സ് സി​എ​സ്കെ അ​ടി​ച്ചു​കൂ​ട്ടി. വാ​ങ്ക​ഡെ​യി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത് ചെ​ന്നൈ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ത​ക​ർ​ത്ത​ടി​ച്ചാ​ണ് ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. ജോ​സ് ബ​ട്‌​ല​ർ ആ​ണ് (35 പ​ന്തി​ൽ 49) രാ​ജ​സ്ഥാ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. സ​ഞ്ജു വി. ​സാം​സ​ൺ (1) നി​രാ​ശ​പ്പെ​ടു​ത്തി. ജ​യ​ദേ​വ് ഉ​ന​ദ്ക്ക​ഡ് (24), രാ​ഹു​ൽ തെ​വാ​ട്യ (20) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് രാ​ജ​സ്ഥാ​ന്‍റെ തോ​ൽ​വി ഭാ​രം കു​റ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.