ന​​ദാ​​ൽ പു​​റ​​ത്ത്
ന​​ദാ​​ൽ പു​​റ​​ത്ത്
Sunday, April 18, 2021 1:01 AM IST
മൊ​​ണാ​​ക്കോ: മോ​​ണ്ടെ കാ​​ർ​​ലൊ മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ താ​​രം സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ പു​​റ​​ത്ത്. ക​​ളി​​മ​​ണ്‍ കോ​​ർ​​ട്ടി​​ലെ രാ​​ജാ​​വാ​​യ ന​​ദാ​​ലി​​നെ റ​​ഷ്യ​​യു​​ടെ ആ​​ന്ദ്രെ റു​​ബ്‌ലേ​​വ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 6-2, 4-6, 6-2. റ​​ഷ്യ​​ൻ താ​​ര​​ത്തി​​ന്‍റെ റാ​​ക്ക​​റ്റി​​ൽ​​നി​​ന്ന് ര​​ണ്ട് എ​​യ്സു​​ക​​ൾ പാ​​ഞ്ഞ​​പ്പോ​​ൾ ന​​ദാ​​ൽ ഒ​​രെ​​ണ്ണം മാ​​ത്ര​​മാ​​ണ് പാ​​യി​​ച്ച​​ത്.
എ​​ന്‍റെ സെ​​ർ​​വ് മ​​ഹാ​​ദു​​ര​​ന്ത​​മാ​​യി​​രു​​ന്നു, ക്ലേ ​​കോ​​ർ​​ട്ടി​​ൽ കി​​രീ​​ട​​ത്തോ​​ടെ സീ​​സ​​ണ്‍ തു​​ട​​ങ്ങാ​​നു​​ള്ള അ​​വ​​സ​​രം തു​​ല​​ച്ചു - മ​​ത്സ​​ര​​ശേ​​ഷം ന​​ദാ​​ൽ പ​​റ​​ഞ്ഞു.

12-ാം മോ​​ണ്ടെ കാ​​ർ​​ലൊ കി​​രീ​​ടം ല​​ക്ഷ്യം​​വ​​ച്ചാ​​യി​​രു​​ന്നു ന​​ദാ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് എ​​ത്തി​​യ​​ത്.


സി​​റ്റ്സി​​പാ​​സ് x റുബ്‌ലെവ് ഫൈനൽ

ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സും റ​ഷ്യ​യു​ടെ റു​ബ്‌​ലെ​വും മോ​​ണ്ടെ കാ​​ർ​​ലൊ മാ​​സ്റ്റേ​​ഴ്സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഏ​റ്റു​മു‌​ട്ടും. സെ​​മി​​യി​​ൽ ബ്രി​​ട്ട​​ന്‍റെ ഡാ​​ൻ ഇ​​വാ​​ൻ​​സി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സി​​റ്റ്​​സി​​പാ​​സി​​ന്‍റെ ഫൈ​​ന​​ൽ പ്ര​​വേ​​ശ​​നം. സ്കോ​​ർ: 6-2, 6-1. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​നെ മൂ​​ന്നാം റൗ​​ണ്ടി​​ൽ ഇ​​വാ​​ൻ​​സ് അ​​ട്ടി​​മ​​റി​​ച്ചി​​രു​​ന്നു.

നോ​ർ​വെ​യു​ടെ കാ​സ്പെ​ർ റൂ​ഡി​നെ 6-3, 7-5നു ​കീ​ഴ​ട​ക്കി​യാ​ണ് റു​ബ്‌​ലെ​വ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.