മും​ബൈ​യ്ക്ക് വി​ജ​യം
മും​ബൈ​യ്ക്ക് വി​ജ​യം
Wednesday, April 14, 2021 12:34 AM IST
ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 10 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം സ്വ​ന്ത​മാ​ക്കി മും​ബൈ ഇ​ന്ത്യ​ൻ​സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ ഉ​യ​ർ​ത്തി​യ 153 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ കൊ​ൽ​ക്ക​ത്ത​യ്ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 142 റ​ണ്‍​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ രാ​ഹു​ൽ ച​ഹാ​റും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​പ്പ​ൻ ബൗ​ളി​ങ് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ബും​റ​യും ബോ​ൾ​ട്ടു​മാ​ണ് മും​ബൈ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ൽ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന കൊ​ൽ​ക്ക​ത്ത അ​വി​ശ്വ​സ​നീ​യ​മാ​യി ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

ഡെ​ത്ത് ഓ​വ​റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ പി​ച്ചി​ച്ചീ​ന്തിയത് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് താ​രം ആന്ദ്രേ റ​സ​ലി​ന്‍റെ മി​ന്നും ബൗ​ളിം​ഗാണ്. മും​ബൈ ഇ​ന്നിം​ഗ്സി​ലെ 18, 20 ഓ​വ​റു​ക​ൾ എ​റി​ഞ്ഞ റ​സ​ൽ 15 റ​ണ്‍​സ് വ​ഴ​ങ്ങി വീ​ഴ്ത്തി​യ​ത് അ​ഞ്ച് വി​ക്ക​റ്റ്. അ​തോ​ടെ 20 ഓ​വ​റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ സ്കോ​ർ 152ൽ ​അ​വ​സാ​നി​ച്ചു. ടോ​സ് നേ​ടി​യ കെകെആർ ബൗ​ൾ ചെയ്യു​ക​യാ​യി​രു​ന്നു.

മും​ബൈ നി​ര​യി​ലേ​ക്ക് ക്വാ​റ​ന്ൈ‍​റ​നു​ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് എ​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യ​ക്ത​മാ​യ പ്ലാ​നിം​ഗോ​ടെ ക​ള​ത്തി​ലെ​ത്തി​യ കെ​കെ​ആ​ർ ക്യാ​പ്റ്റ​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ ആ​ദ്യ അ​ഞ്ച് ഓ​വ​റും സ്പി​ന്ന​ർ​മാ​രെ​ക്കൊ​ണ്ട് എ​റി​യി​ച്ചു. സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​ക്കു മു​ന്നി​ൽ ഡി ​കോ​ക്ക് (ര​ണ്ട്) കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ര​ണ്ടാം വി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും (32 പ​ന്തി​ൽ 43) സൂ​ര്യ​കു​മാ​ർ യാ​ദ​വും (36 പ​ന്തി​ൽ 56) ചേ​ർ​ന്ന് 76 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 15.1 ഓ​വ​റി​ൽ മൂ​ന്നിന് 115 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് മും​ബൈ 152ൽ ​ഒ​തു​ങ്ങി​യ​ത്.


ര​ണ്ട് ഓ​വ​റി​ൽ

റ​സ​ൽ 18-ാം ഓ​വ​ർ എ​റി​യാ​നെ​ത്തു​ന്പോ​ൾ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു മും​ബൈ. 18-ാം ഓ​വ​റി​ൽ കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡി​നെ​യും (5), മാ​ർ​ക്കൊ ജാ​ൻ​സെ​നി​യും (0) റ​സ​ൽ മ​ട​ക്കി. 20-ാം ഓ​വ​റി​ൽ കൃ​ണാ​ൽ പാ​ണ്ഡ്യ (15), ജ​സ്പ്രീ​ത് ബും​റ (0), രാ​ഹു​ൽ ചാ​ഹ​ർ (0) എ​ന്നി​വ​രെ മ​ട​ക്കി റ​സ​ൽ മും​ബൈ​യെ ഓ​ൾ ഒൗ​ട്ട് ആ​ക്കി.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ കെ​കെ​ആ​ർ 10.3 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 84 റ​ൺ​സ് എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.