അ​​ൻ​​ഷു, സോ​​നം ഒ​​ളി​​ന്പി​​ക്സി​​ന്
അ​​ൻ​​ഷു, സോ​​നം  ഒ​​ളി​​ന്പി​​ക്സി​​ന്
Sunday, April 11, 2021 12:43 AM IST
അ​​ൽ​​മാ​​ട്ടി (ക​​സാ​​ക്കി​​സ്ഥാ​​ൻ): ഇ​​ന്ത്യ​​ൻ വ​​നി​​താ ഗു​​സ്തി താ​​ര​​ങ്ങ​​ളാ​​യ അ​​ൻ​​ഷു മാ​​ലി​​ക്കും സോ​​നം മാ​​ലി​​ക്കും ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ന് യോ​​ഗ്യ​​ത നേ​​ടി. ഏ​​ഷ്യ​​ൻ ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ന്‍റെ 57 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ പ​​ത്തൊ​​ന്പ​​തു​​കാ​​രി​​യാ​​യ അ​​ൻ​​ഷു മാ​​ലി​​ക്കും 62 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ സോ​​നം മാ​​ലി​​ക്കും ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത ല​​ഭി​​ച്ച​​ത്. അ​തേ​സ​മ​യം, ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വാ​യ സാ​ക്ഷി മാ​ലി​ക്കി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

അൻഷു മാലിക്ക് ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ അ​​ഖ്മെ​​ഡോ​​മ​​യെ സെ​​മി ഫൈ​​ന​​ലി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. സോ​​നം മാ​​ലി​​ക്ക് അ​​വി​​ശ്വ​​സ​​നീ​​യ​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി​​ക്കൊ​​ണ്ടാ​​ണ് സെ​​മി ഫൈ​​ന​​ലി​​ൽ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ അ​​യാ​​വു​​ലിം കാ​​സി​​മോ​​വ​​യെ 9-6നു ​​കീ​​ഴ​​ട​​ക്കി താ​​രം ഫൈ​​ന​​ലി​​ലെ​​ത്തി. 6-0നു ​​പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു സോ​​ന​​ം മാലിക്കി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്.


ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്ന് വ​​നി​​ത​​ക​​ൾ ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. 2019 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലൂ​​ടെ വി​​നേ​​ഷ് ഫോ​​ഗ​​ട്ട് നേ​​ര​​ത്തേ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.