ഇ​​ന്‍റ​​ർ, യു​​വെ ജ​​യി​​ച്ചു
Friday, April 9, 2021 2:03 AM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നും യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നും ജ​​​​​യം. ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2-1ന് ​​​​​സ​​​​​സോ​​​​​ളൊ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. റൊ​​​​​മേ​​​​​ലു ലു​​​​​കാ​​​​​ക്കു (10’), ലൗ​​​​​താ​​​​​രൊ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സ് (67’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്‍റ​​​​​റി​​​​​ന്‍റെ ഗോ​​​​​ൾ​​നേ​​​​​ട്ട​​​​​ക്കാ​​​​​ർ.

സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ ​​​ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് 2-1ന് ​​​​​നാ​​​​​പ്പോ​​​​​ളി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ (13’), പൗ​​​​​ലൊ ഡി​​​​​ബാ​​​​​ല (73’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു യു​​​​​വെ​​​​​യ്ക്കാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്.

ലീ​​​​​ഗി​​​​​ൽ 29 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ 71 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. എ​​​​​സി മി​​​​​ലാ​​​​​ൻ (60), യു​​​​​വ​​​​​ന്‍റ​​​​​സ് (59), അ​​​​​ത്‌​​ലാ​​​​​ന്ത (58), നാ​​​​​പ്പോ​​​​​ളി (56) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.