മും​​​​​ബൈ​​​​​ക്കു മാ​​​​​റ്റ​​​​​മി​​​​​ല്ല
മും​​​​​ബൈ​​​​​ക്കു മാ​​​​​റ്റ​​​​​മി​​​​​ല്ല
Tuesday, April 6, 2021 12:25 AM IST
മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ മു​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ച പ്ര​​​​​കാ​​​​​രം ന​​​​​ട​​​​​ക്കു​​​​​മെ​​ന്നു ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ്-19 വ്യാ​​​​​പ​​​​​നം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ മും​​​​​ബൈ​​​​​യി​​​​​ലെ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ മാ​​​​​റ്റു​​​​​മെ​​​​​ന്ന അ​​​​​ഭ്യൂ​​​​​ഹ​​​​​ത്തി​​​​​ൽ ക​​​​​ഴ​​​​​ന്പി​​​​​ല്ലെ​​​​​ന്നും ഗാം​​​​​ഗു​​​​​ലി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഐ​​​​​പി​​​​​എ​​​​​ൽ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ മും​​​​​ബൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര ​സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ന്ന​​​​​ലെ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി. കോ​​​​​വി​​​​​ഡ് രോ​​​​​ഗ​​​​​ബാ​​​​​ധ രൂ​​​​​ക്ഷ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യി​​​​​ൽ വെ​​​​​ള്ളി വൈ​​​​​കു​​​​​ന്നേ​​​​​രം മു​​​​​ത​​​​​ൽ തി​​​​​ങ്ക​​​​​ൾ രാ​​​​​വി​​​​​ലെ വ​​​​​രെ ലോ​​​​​ക്ക്ഡൗ​​​​​ണ്‍ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ക​​​​​ർ​​​​​ശ​​​​​ന ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളോ​​​​​ടെ ഐ​​​​​പി​​​​​എ​​​​​ൽ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി.


ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ 10 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​ണു മും​​​​​ബൈ​​​​​യി​​​​​ലെ വാ​​​​​ങ്ക​​​​​ഡെ സ്റ്റേ​​​​​ഡി​​​​​യം വേ​​​​​ദി​​​​​യാ​​​​​വു​​​​​ന്ന​​​​​ത്. ശ​​​​​നി​​​​​യാ​​​​​ഴ്ച ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സും ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പി​​​​​റ്റ​​​​​ൽ​​​​​സും ത​​​​​മ്മി​​​​​ലാ​​ണു വാ​​​​​ങ്ക​​​​​ഡെ​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.