ചെ​​ൽ​​സി നി​​ശ്ച​​ലം
ചെ​​ൽ​​സി നി​​ശ്ച​​ലം
Saturday, April 3, 2021 11:27 PM IST
ചെ​​ൽ​​സി: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ചെ​​ൽ​​സി​​ക്ക് ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി. ലീ​​ഗി​​ൽ 19-ാം സ്ഥാ​​ന​​ത്തു​​ള്ള വെ​​സ്റ്റ് ബ്രോം​​വി​​ച്ച് 5-2ന് ​​ചെ​​ൽ​​സി​​യെ ത​​ക​​ർ​​ത്തു. ഒ​​രു ഗോ​​ളി​​നു മു​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ചെ​​ൽ​​സി ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ​​ത്. 29-ാം മി​​നി​​റ്റി​​ൽ തി​​യാ​​ഗൊ സി​​ൽ​​വ ര​​ണ്ടാം മ​​ഞ്ഞ​​ക്കാ​​ർ​​ഡി​​ലൂ​​ടെ പു​​റ​​ത്തേ​​ക്ക് ന​​ട​​ന്ന​​തോ​​ടെ ചെ​​ൽ​​സി 10 പേ​​രാ​​യി ചു​​രു​​ങ്ങി. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ബ്രോം​​വി​​ച്ചി​​ന്‍റെ ഗോ​​ള​​ടി​​മേ​​ളം അ​​ര​​ങ്ങേ​​റി​​യ​​ത്.


2011നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ചെ​​ൽ​​സി പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ അ​​ഞ്ച് ഗോ​​ൾ വ​​ഴ​​ങ്ങു​​ന്ന​​ത്. തോ​മ​സ് ടൂ​ഹെ​ലി​നു കീ​ഴി​ൽ ചെ​ൽ​സി നേ​രി​ടു​ന്ന ആ​ദ്യ പ​രാ​ജ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.