പ​​ടി​​ക്ക​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ക​​ല​​മു​​ട​​ച്ചു
പ​​ടി​​ക്ക​​ൽ  കേ​​ര​​ള​​ത്തി​​ന്‍റെ  ക​​ല​​മു​​ട​​ച്ചു
Monday, March 8, 2021 11:35 PM IST
ന്യൂഡ​​​​​ൽ​​​​​ഹി: വി​​​​​ജ​​​​​യ് ഹ​​​​​സാ​​​​​രെ ട്രോ​​​​​ഫി ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തെ 80 റ​​​​​ണ്‍​സി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സെ​​​​​മി​​​​​യി​​​​​ൽ. സ്കോ​​​​​ർ: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക 50 ഓ​​​​​വ​​​​​റി​​​​​ൽ 338/3. കേ​​​​​ര​​​​​ളം 43.4 ഓ​​​​​വ​​​​​റി​​​​​ൽ 258. ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ നാ​​​​​ലാം സെ​​​​​ഞ്ചു​​​​​റി​​​​​യു​​​​​മാ​​​​​യി തി​​​​​ള​​​​​ങ്ങി​​​​​യ മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ ദേ​​​​​വ്ദ​​​​​ത്ത് പ​​​​​ടി​​​​​ക്ക​​​​​ലും ക്യാ​​​​​പ്റ്റ​​​​​ൻ ര​​​​​വി​​​​​കു​​​​​മാ​​​​​ർ സ​​​​​മ​​​​​ർ​​​​​ഥും ചേ​​​​​ർ​​​​​ന്നാ​​​​​ണ് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യ്ക്കു ജ​​​​​യ​​​​​മൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

ടോ​​​​​സ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട് ആ​​​​​ദ്യം ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യ്ക്കു​​​​​വേ​​​​​ണ്ടി പ​​​​​ടി​​​​​ക്ക​​​​​ൽ 119 പ​​​​​ന്തി​​​​​ൽ ര​​​​​ണ്ട് സി​​​​​ക്സും 10 ഫോ​​​​​റും അ​​​​​ട​​​​​ക്കം 101 റ​​​​​ണ്‍​സ് നേ​​​​​ടി. സ​​​​​മർ​​​​​ഥ് 158 പ​​​​​ന്തി​​​​​ൽ മൂ​​​​​ന്ന് സി​​​​​ക്സും 22 ഫോ​​​​​റും അ​​​​​ട​​​​​ക്കം 192 റ​​​​​ണ്‍​സ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഓ​​​​​പ്പ​​​​​ണിം​​​​​ഗ് വി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​രു​​​​​വ​​​​​രും 42.4 ഓ​​​​​വ​​​​​റി​​​​​ൽ 249 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു പി​​​​​രി​​​​​ഞ്ഞ​​​​​ത്. മ​​​​​നീ​​​​​ഷ് പാ​​​​​ണ്ഡെ 20 പ​​​​​ന്തി​​​​​ൽ 34 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​​​നി​​​​​ന്നു.


മ​​​​​റു​​​​​പ​​​​​ടി ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് 11.5 ഓ​​​​​വ​​​​​റി​​​​​ൽ 52 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മൂ​​​​​ന്നു മു​​​​​ൻ​​​​​നി​​​​​ര വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു. 96 പ​​​​​ന്തി​​​​​ൽ മൂ​​​​​ന്ന് സി​​​​​ക്സും ആ​​​​​റ് ഫോ​​​​​റും അ​​​​​ട​​​​​ക്കം 92 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ വ​​​​​ത്സ​​​​​ൽ ഗോ​​​​​വി​​​​​ന്ദ് ആ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ. മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​സ്ഹ​​​​​റു​​​​​ദ്ദീ​​​​​ൻ 34 പ​​​​​ന്തി​​​​​ൽ ര​​​​​ണ്ട് സി​​​​​ക്സും അ​​​​​ഞ്ച് ഫോ​​​​​റും അ​​​​​ട​​​​​ക്കം 52 റ​​​​​ണ്‍​സ് നേ​​​​​ടി.

ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന ആ​​​​​ദ്യ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഗു​​​​​ജ​​​​​റാ​​​​​ത്ത് 116 റ​​​​​ണ്‍​സി​​​​​ന് ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. സ്കോ​​​​​ർ: ഗു​​​​​ജ​​​​​റാ​​​​​ത്ത് 50 ഓ​​​​​വ​​​​​റി​​​​​ൽ 299/7. ആ​​​​​ന്ധ്ര 41.2 ഓ​​​​​വ​​​​​റി​​​​​ൽ 183. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​നാ​​​​​യി പ്രി​​​​​യ​​​​​ങ്ക് പാ​​​​​ഞ്ച​​​​​ൽ (134 റ​​​​​ണ്‍​സ്) സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.