മാ​​​​​സ്റ്റ​​​​​ർ ജോ​​​​​ക്കോ!
മാ​​​​​സ്റ്റ​​​​​ർ ജോ​​​​​ക്കോ!
Monday, March 8, 2021 11:35 PM IST
സൂ​​​​​റി​​​​​ച്ച്: പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ടെ​​​​​ന്നീ​​​​​സി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ഴ്ച​​​​​ക​​​​​ൾ ഒ​​​​​ന്നാം റാ​​​​​ങ്ക് അ​​​​​ല​​​​​ങ്ക​​​​​രി​​​​​ക്കു​​​​​ന്ന താ​​​​​ര​​​​​മെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​നി സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക്ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നു സ്വ​​​​​ന്തം. സ്വി​​​​​സ് താ​​​​​രം റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന്‍റെ (310 ആ​​​​​ഴ്ച​​​​​ക​​​​​ൾ) റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ച് പ​​​​​ഴ​​​​​ങ്ക​​​​​ഥ​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. 311-ാം ആ​​​​​ഴ്ച​​​​​യാ​​​​​ണ് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന​​​​​ത്. ഒ​​​​​ന്നാം ന​​​​​ന്പ​​​​​റി​​​​​ൽ എ​​​​​തി​​​​​രി​​​​​ല്ലാ​​​​​തെ തു​​​​​ട​​​​​രു​​​​​ന്ന ജോ​​​​​ക്കോ​​​​​വി​​​​​ച്ച് റി​​​​​ക്കാ​​​​​ർ​​​​​ഡ് വ​​​​​രും ആ​​​​​ഴ്ച​​​​​ക​​​​​ളി​​​​​ൽ പു​​​​​തു​​​​​ക്കു​​​​​മെ​​​​​ന്ന​​​​​തും വാ​​​​​സ്ത​​​​​വം. ക​​​​​ഴി​​​​​ഞ്ഞ​​യാ​​​​​ഴ്ച ജോ​​​​​ക്കോ​​​​​, ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​നൊ​​​​​പ്പം എ​​​​​ത്തി.

ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വാ​​​​​യ ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ​​​​​മീ​​​​​പ​​​​​നാ​​​​​ളി​​​​​ലൊ​​​​​ന്നും ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​റ​​​​​ങ്ങി​​​​​ല്ലെ​​​​​ന്ന് ഏ​​​​​ക​​​​​ദേ​​​​​ശം ഉ​​​​​റ​​​​​പ്പാ​​​​​ണ്. ര​​​​​ണ്ടാം റാ​​​​​ങ്കി​​​​​ലു​​​​​ള്ള സ്പാ​​​​​നി​​​​​ഷ് താ​​​​​രം റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലി​​​​​നേ​​​​​ക്കാ​​​​​ൾ 2180 റേ​​​​​റ്റിം​​​​​ഗ് പോ​​​​​യി​​​​​ന്‍റ് മു​​​​​ന്നി​​​​​ലാ​​​​​ണ് ജോ​​​​​ക്കോ. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണോ​​​​​ടെ 18 ഗ്രാ​​​​​ൻ​​​​​സ്‌ലാം എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ലും ജോ​​​​​ക്ക​​​​​ർ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഫെ​​​​​ഡ​​​​​റ​​​​​റും ന​​​​​ദാ​​​​​ലും 20 ഗ്രാ​​​​​ൻ​​​​​സ്‌ലാം വീ​​​​​ത​​​​​വു​​​​​മാ​​​​​യി ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്.


2018 ജൂ​​​​​ണി​​​​​ലാ​​​​​ണ് ഫെ​​​​​ഡ​​​​​റ​​​​​ർ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റി​​​​​ൽ 310-ാം ആ​​​​​ഴ്ച പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. 2020 ഫെ​​​​​ബ്രു​​​​​വ​​​​​രി മൂ​​ന്നി​​ന് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ഒ​​​​​ന്നാം റാ​​​​​ങ്കി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി. ജോ​​​​​ക്കോ​​​​​യു​​​​​ടെ ഒ​​​​​ന്നാം ന​​​​​ന്പ​​​​​റി​​​​​ലെ അ​​​​​ഞ്ചാം സ്പെ​​​​​ല്ലാ​​​​​ണ്.

ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ആ​​​​​ഴ്ച​​​​​ക​​​​​ൾ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​ർ​​​​​ന്ന​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ വ​​​​​നി​​​​​താ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ സ്റ്റെ​​​​​ഫി ഗ്രാ​​​​​ഫ് (377 ആ​​​​​ഴ്ച), മാ​​​​​ർ​​​​​ട്ടി​​​​​ന ന​​​​​വ​​​​​ര​​​​​ത്‌​​​​ലോ​​​​​വ (332), സെ​​​​​റീ​​​​​ന വി​​​​​ല്യം​​​​​സ് (319) എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു പി​​​​​ന്നി​​​​​ലാ​​​​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.