ഇഞ്ചുറി പറ്റാതെ നോർത്ത് ഈസ്റ്റ്
ഇഞ്ചുറി പറ്റാതെ നോർത്ത് ഈസ്റ്റ്
Sunday, March 7, 2021 12:12 AM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ര​ണ്ടാം സെ​മി​യി​ൽ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ 1-1 സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ഇ​തോ​ടെ ര​ണ്ടാം പാ​ദ പോ​രാ​ട്ടം നി​ർ​ണാ​യ​ക​മാ​യി. മ​ത്സ​ര​ത്തി​ന്‍റെ 34-ാം മി​നി​റ്റി​ൽ ഡേ​വി​ഡ് വി​ല്യം​സി​ന്‍റെ ഗോ​ളി​ലൂ​ടെ ബ​ഗാ​ൻ മു​ന്നി​ൽ ക​ട​ന്നു. എ​ന്നാ​ൽ, പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഇ​ഡ്രി​സ സി​ല്ല​യി​ലൂ​ടെ 90+4-ാം മി​നി​റ്റി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ​മ​നി​ല പി​ടി​ച്ചു.

ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള ര​ണ്ടാം പാ​ദ സെ​മി ചൊ​വ്വാ​ഴ്ച ന​ട​ക്കും. നാ​ളെ മും​ബൈ സി​റ്റി x എ​ഫ്സി ഗോ​വ ര​ണ്ടാം പാ​ദ സെ​മി അ​ര​ങ്ങേ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.