ബലാബലം
ബലാബലം
Friday, March 5, 2021 11:44 PM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ആ​ദ്യ സെ​മി ഫൈ​ന​ലി​ന്‍റെ ഒന്നാം പാ​ദ​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്സി​യും എ​ഫ്സി ഗോ​വ​യും 2-2നു തു​ല്യ​ത പാ​ലി​ച്ചു. ഗോ​വ ര​ണ്ട് ത​വ​ണ ലീ​ഡ് നേ​ടി​യെ​ങ്കി​ലും മും​ബൈ ഗോ​ൾ മ​ട​ക്കി സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു.

20-ാം മി​നി​റ്റി​ൽ ഇ​ഗോ​ർ അ​ങ്കു​ളൊ​യു​ടെ പെ​ന​ൽ​റ്റി ഗോ​ളി​ലൂ​ടെ ഗോ​വ മു​ന്നി​ൽ ക​ട​ന്നു. 38-ാം മി​നി​റ്റി​ൽ ഹ്യൂ​ഗൊ ബൗ​മ​സി​ലൂ​ടെ മും​ബൈ ഒ​പ്പ​മെ​ത്തി. 59-ാം മി​നി​റ്റി​ൽ സേ​വ്യ​ർ ഗാ​മ​യി​ലൂ​ടെ ഗോ​വ​ക്കാ​ർ 2-1ന്‍റെ ലീ​ഡി​ൽ. ഗോ​വ​ൻ ആ​ഹ്ലാ​ദ​ത്തി​നു മൂ​ന്ന് മി​നി​റ്റ് മാ​ത്ര​മേ ആ​യു​സു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഫാ​ളി​ലൂ​ടെ (61’) മും​ബൈ സ​മ​നി​ല​യി​ലെ​ത്തി.


ഗോ​വ​ൻ ത​ട്ട​ക​മാ​യ ഫ​ത്തോ​ർ​ഡ​യി​ൽ ര​ണ്ട് എ​വേ ഗോ​ൾ നേ​ടി​യ​തി​ന്‍റെ മു​ൻ​തൂ​ക്ക​ത്തോ​ടെ​യാ​ണ് മും​ബൈ എ​ട്ടാം തീ​യ​തി ര​ണ്ടാം പാ​ദ​ത്തി​ന് ഇ​റ​ങ്ങു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.