ലി​സ്ബ​ത്തി​നു വെ​ർ​ജീ​നി​യ ലി​ബ​ർ​ട്ടി യൂ​ണി​വേ​ഴ്‌​സി​റ്റി മീ​റ്റി​ൽ വെ​ള്ളി
ലി​സ്ബ​ത്തി​നു വെ​ർ​ജീ​നി​യ ലി​ബ​ർ​ട്ടി യൂ​ണി​വേ​ഴ്‌​സി​റ്റി മീ​റ്റി​ൽ വെ​ള്ളി
Wednesday, March 3, 2021 12:03 AM IST
പു​​​ല്ലു​​​രാം​​​പാ​​​റ (കോഴിക്കോട്): അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വെ​​​ർ​​​ജീ​​​നി​​​യ ലി​​​ബ​​​ർ​​​ട്ടി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി മീ​​​റ്റി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക്കാ​​​രി​​​യും പു​​​ല്ലൂ​​​രാം​​​പാ​​​റ മ​​​ല​​​ബാ​​​ർ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​താ​​​ര​​​വു​​​മാ​​​യ ലി​​​സ്ബ​​​ത് ക​​​രോ​​​ളി​​​ൻ ജോ​​​സ​​​ഫ് വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി. കൊ​​​ല്ലി​​​ത്താ​​​ന​​​ത്ത് സ​​​ജി​​​യു​​​ടെ​​​യും ലെ​​​ൻ​​​സി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ ലി​​​സ്‌​​​ബ​​​ത് ക​​​രോ​​​ളി​​​ൻ ജോ​​​സ​​​ഫി​​​നു ഫു​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ല്കി​​​യാ​​​ണ് (ഒ​​​രു​​​കോ​​​ടി അ​​​റു​​​പ​​​ത്തിനാ​​​ല് ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്) അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വി​​​ർ​​​ജീ​​​നി​​​യ ലി​​​ബ​​​ർ​​​ട്ടി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ത​​​ന്‍റെ ആ​​​ദ്യമ​​​ത്സ​​​ര​​​ത്തി​​​ൽ ത​​​ന്നെ ര​​​ണ്ടാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി ലി​​​സ്ബ​​​ത്ത്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പു​​​ല്ലൂ​​​രാം​​​പാ​​​റ മ​​​ല​​​ബാ​​​ർ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി പ​​​രി​​​ശീ​​​ല​​​ക​​​ൻ ടോ​​​മി ചെ​​​റി​​​യാ​​​ന്‍റെ കീ​​​ഴി​​​ലാ​​​യി​​​രു​​​ന്നു ലി​​​സ്ബ​​​ത്ത് ആ​​​ദ്യ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ഒ​​​ളിന്പി​​​ക് പ്ര​​​തീ​​​ക്ഷ​​​യാ​​​യ ലി​​​സ്ബ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ മ​​​ല​​​ബാ​​​ർ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി ക​​​ൺ​​​വീ​​​ന​​​ർ ടി.​​​ടി. കു​​​ര്യ​​​നും കോ​​​ച്ച് ടോ​​​മി ചെ​​​റി​​​യാ​​​നും ആ​​​ഹ്ലാ​​​ദ​​​വും അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.