കേരളം റണ്ണേഴ്സ് അപ്പ്
കേരളം റണ്ണേഴ്സ് അപ്പ്
Monday, March 1, 2021 12:07 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് അ​തി​ഥ്യ​മ​രു​ളി​യ 32-ാമ​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത് 28 സ്വ​ർ​ണം, 39 വെ​ള്ളി, 29 വെ​ങ്ക​ലം. ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത കേ​ര​ളം 654 പോ​യി​ന്‍റ് നേ​ടി. 35 സ്വ​ർ​ണ​വും 42 വെ​ള്ളി​യും 32 വെ​ങ്ക​ല​വും നേ​ടി 722 പോ​യി​ന്‍റു​മാ​യി ത​മി​ഴ്നാ​ട് ചാ​ന്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി.

ചാ​ന്പ്യ​ൻ​ഷി​പ് അ​വ​സാ​നി​ച്ച ഇ​ന്ന​ലെ മൂ​ന്ന് മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ പി​റ​ന്നു. അ​ണ്ട​ർ-18 പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ൽ ക​ർ​ണാ​ട​ക​യു​ടെ പ്രി​യ ഹ​ബ​ൻ ത​ന​ഹ​ള്ളി 24.64 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് പു​തി​യ റി​ക്കാ​ർ​ഡി​ട്ടു. അ​ണ്ട​ർ-18 ആ​ൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ തു​ഷാ​ർ വ​സ​ന്ത് വെ​ക്കെ​യ്ൻ 4:1.80 സെ​ക്ക​ൻ​ഡി​ൽ റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു. അ​ണ്ട​ർ-20 ആ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ൾ ജം​പി​ൽ ത​മി​ഴ്നാ​ടി​ന്‍റെ പ്ര​വീ​ണ്‍ ചി​ത്ര വേ​ൽ 16.25 മീ​റ്റ​റി​ൽ റി​ക്കാ​ർ​ഡ് കു​റി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സാ​ന്ദ്ര ബാ​ബു അ​ണ്ട​ർ-18 പെ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ളി​ൽ വെ​ള്ളി നേ​ടി. അ​ണ്ട​ർ 14 ഹൈ​ജം​ബി​ൽ ബി. ​ബി​നോ​യ് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ 20 വി​ഭാ​ഗം 1500 മീ​റ്റ​റി​ൽ കേ​ര​ള താ​രം ടി. ​ക്രി​സ്റ്റ​ഫ​റി​നാ​ണ് വെ​ങ്ക​ലം.

അ​ണ്ട​ർ-14 പെ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ൽ കേ​ര​ള​താ​രം കെ.​വി. മി​ൻ​സാ​ര പ്ര​സാ​ദ് വെ​ള്ളി നേ​ടി. അ​ണ്ട​ർ-20 പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കേ​ര​ള താ​രം ആ​ർ. ആ​ര​തി​ക്കാ​ണ് വെ​ങ്ക​ലം. അ​ണ്ട​ർ -18 വി​ഭാ​ഗം 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കേ​ര​ള​ത്തി​ന്‍റെ കെ.​വി. ല​ക്ഷ്മി​പ്രി​യ വെ​ള്ളി നേ​ടി. അ​ണ്ട​ർ 14 ബോ​ൾ ത്രോ​യി​ൽ കേ​ര​ള​ത്തി​ന്‍റെ പി.​കെ. വി​ഷ്ണു വെ​ള്ളി​യും ഐ.​കെ. മു​ഹ​മ്മ​ദ് സി​റാ​ജു​ദീ​ൻ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ 14 ട്രി​പ്പി​ൾ ജം​പി​ൽ പി. ​പ്ര​ണ​വ് വെ​ള്ളി​യ​ണി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.