ഇന്നു കൊ​​ട്ടി​​ക്ക​​ലാ​​ശം...
Sunday, February 28, 2021 12:10 AM IST
മ​​ഡ്ഗാ​​വ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ൾ 2020-21 സീ​​സ​​ണ്‍ ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്നു കൊ​​ട്ടി​​ക്ക​​ലാ​​ശം. ഇ​​ന്ന് ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ആ​​ദ്യമ​​ത്സ​​രം എ​​ഫ്സി ഗോ​​വ​​യും ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​യും ത​​മ്മി​​ലാ​​ണ്. വൈ​​കു​​ന്നേ​​രം അഞ്ചിനു ​​ന​​ട​​ക്കു​​ന്ന ഈ ​​മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യി​​ക​​ൾ സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റും. ര​​ണ്ടാം മ​​ത്സ​​രം മോ​​ഹ​​ൻ ബ​​ഗാ​​നും മും​​ബൈയും ത​​മ്മി​​ലാ​​ണ്. ലീ​​ഗ് വി​​ന്നേ​​ഴ്സ് ഷീ​​ൽ​​ഡ് ട്രോ​​ഫി ആ​​ർ​​ക്കെന്നു നി​​ശ്ചി​​യി​​ക്കു​​ന്ന പോ​​രാ​​ട്ട​​മാ​​ണി​​ത്. പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന ടീ​​മി​​നാ​​ണ് ലീ​​ഗ് ട്രോ​​ഫി.


എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​ൻ, മും​​ബൈ സി​​റ്റി, നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ന്നി​​വ സെ​​മി​​യി​​ലേ​​ക്ക് ഇ​​തി​​നോ​​ട​​കം യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്.

ഒഡീഷ 6-5 ഈസ്റ്റ് ബംഗാൾ

ഇ​ന്ന​ലെ 11 ഗോ​ൾ പി​റ​ന്ന ത്രില്ലറിൽ ഒ​ഡീ​ഷ 6-5ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. ഒ​ഡീ​ഷ​യ്ക്കാ​യി റാം​ഫ​ൻ​ഗ്വാ​വ​യും മ​വി‌​ഹ്‌​മി​ഗ്താ​ഗ്വ​യും ഇ​ര​ട്ട ഗോ​ൾ നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.