കളിയും കഥയും കഴിഞ്ഞു...
കളിയും കഥയും കഴിഞ്ഞു...
Saturday, February 27, 2021 12:40 AM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി​യോ​ടെ 2020-21 സീ​സ​ൺ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ 2-0നു ​കീ​ഴ​ട​ക്കി​യ നോ​ർ​ത്ത് ഈ​സ്റ്റ് നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു. ജ​യി​ച്ചാ​ൽ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ഇ​റ​ങ്ങി​യ​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി.​പി. സു​ഹൈ​റി​ന്‍റെ ഗോ​ളി​ലൂ​ടെ 34-ാം മി​നി​റ്റി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ലീ​ഡ് സ്വ​ന്ത​മാ​ക്കി. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ ലാ​ലെം​ഗ്‌​മാ​വി​യ നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ലീ​ഡ് 2-0 ആ​ക്കി. ഒ​രു ഗോ​ൾ ഷോ​ട്ട് പോ​ലും ഉ​തി​ർ​ക്കാ​ൻ മ​ഞ്ഞ​പ്പ​ട​യ്ക്കു സാ​ധി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.


20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 33 പോ​യി​ന്‍റാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നു​ള്ള​ത്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് 10-ാം സ്ഥാ​ന​ത്താ​ണ്. എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ (40 പോ​യി​ന്‍റ്), മും​ബൈ സി​റ്റി (37 പോ​യി​ന്‍റ്) എ​ന്നി​വ നേ​ര​ത്തേ​ത​ന്നെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച​താ​ണ്. ഗോ​വ​യും (30 പോ​യി​ന്‍റ്) ഹൈ​ദ​രാ​ബാ​ദു​മാ​ണ് (28 പോ​യി​ന്‍റ്) ശേ​ഷി​ക്കു​ന്ന ഒ​രു സ്ഥാ​ന​ത്തി​നാ​യി രം​ഗ​ത്തു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.