മാറ്റം പരീക്ഷിക്കാൻ ബ്ലാസ്റ്റേഴ്സ്
മാറ്റം പരീക്ഷിക്കാൻ ബ്ലാസ്റ്റേഴ്സ്
Sunday, February 21, 2021 12:07 AM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​ൻ ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​ന്‍റെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ലെ ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നു ക​ള​ത്തി​ൽ. ചെ​ന്നൈ​യി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി. രാ​ത്രി 7.30നാ​ണ് മ​ത്സ​രം.

പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് കി​ബു വി​കൂ​ന പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് ത​ൽ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. സ​ഹ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നാ​ണ് ഇ​ഷ്ഫാ​ക്കി​ന്‍റെ വ​ര​വ്.
ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രേ 4-0നു ​പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണു കി​ബു വി​കൂ​ന​യു​ടെ ഇ​രി​പ്പി​ടം തെ​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.