ജ​യം തു​ട​ര്‍​ന്ന് എ​ടി​കെ
ജ​യം തു​ട​ര്‍​ന്ന് എ​ടി​കെ
Saturday, February 20, 2021 12:21 AM IST
ഫ​റ്റോ​ര്‍​ഡ: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ എ​ടി​കെ മോ​ഹ​ന്‍​ബ​ഗാ​ന് വി​ജ​യ​ത്തു​ട​ര്‍​ച്ച. എ​ടി​കെ 3-1ന് ​ന​ഗ​ര​വൈ​രി​ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ തോ​ല്‍​പ്പി​ച്ചു. എ​ടി​കെ​യു​ടെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ജ​യ​മാ​ണ്. 15-ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ എ​ടി​കെ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ 41-ാം മി​നി​റ്റി​ല്‍ ടി​രി​യു​ടെ സെ​ല്‍​ഫ് ഗോ​ളി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ സ​മ​നി​ല നേ​ടി. 72-ാം മി​നി​റ്റി​ല്‍ വി​ല്യം​സ് എ​ടി​കെ​യ്ക്കു ലീ​ഡ് ന​ല്‍​കി. 89-ാം മി​നി​റ്റി​ല്‍ ഹാ​വി ഫെ​ര്‍​ണാ​ണ്ട​സ് എ​ടി​കെ​യു​ടെ ജ​യം ഉ​റ​പ്പി​ച്ച് വ​ല​കു​ലു​ക്കി. 39 പോ​യി​ന്‍റു​മാ​യി എ​ടി​കെ ഒ​ന്നാം സ്ഥാ​നം ശ​ക്ത​മാ​ക്കി.


പ്ലേ ​ഓ​ഫ് അ​ഞ്ച് മു​ത​ല്‍

2020-21 ഐ​എ​സ്എ​ല്‍ സീ​സ​ണി​ന്‍റെ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ള്‍ മാ​ര്‍​ച്ച് അ​ഞ്ചി​ന് തു​ട​ങ്ങും. മാ​ര്‍​ച്ച് പ​തി​മൂ​ന്നി​നാ​ണ് ഫൈ​ന​ല്‍. ര​ണ്ടു​പാ​ദ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലെ ഒ​ന്നാം സെ​മി അ​ഞ്ചി​നും ര​ണ്ടാം സെ​മി ആ​റും ന​ട​ക്കും ര​ണ്ടാം പാ​ദ​ത്തി​ലെ ആ​ദ്യ സെ​മി എ​ട്ടി​നും ര​ണ്ടാം സെ​മി ഒ​മ്പ​തി​നു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.