കേ​ര​ള​ത്തി​നു മൂ​ന്നാം സ്ഥാ​നം
കേ​ര​ള​ത്തി​നു  മൂ​ന്നാം സ്ഥാ​നം
Thursday, January 28, 2021 12:22 AM IST
ഭോ​പ്പാ​ല്‍:18-ാമ​ത് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ദേശീയ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ കേ​ര​ള​ത്തി​നു മൂ​ന്നാം സ്ഥാ​നം. മൂ​ന്നു സ്വ​ര്‍ണ​വും മൂ​ന്നു വെ​ള്ളി​യും ഒ​രു വെ​ങ്ക​ലു​വു​മാ​ണ് കേ​ര​ള​ത്തി​ന്. മൂ​ന്നു സ്വ​ര്‍ണ​വും പെ​ണ്‍കു​ട്ടി​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തി​ലെ ര​ണ്ടു സ്വ​ര്‍ണം ര​ണ്ടാം ദി​ന​മാ​ണ് നേ​ടി​യ​ത്.

അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ കേ​ര​ളം ഒ​രു സ്വ​ര്‍ണ​മു​ള്‍പ്പെ​ടെ നാ​ലു മെ​ഡ​ലു​ക​ള്‍ നേ​ടി. ര​ണ്ടാം ദി​വ​സം ആ​ന്‍ റോ​സ് ടോ​മി, ആ​ന്‍സി സോ​ജ​ന്‍ എ​ന്നി​വ​രി​ലൂ​ടെ​യാ​ണ് കേ​ര​ളം ര​ണ്ടു സ്വ​ര്‍ണം നേ​ടി​യ​ത്. അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ലാ​ണ് ആ​ന്‍ റോ​സ് (14.45 സെ​ക്ക​ന്‍ഡ്) സ്വ​ര്‍ണം നേ​ടി​യ​ത്. ലോം​ഗ് ജം​പി​ൽ 6.12 മീ​റ്റ​ര്‍ ചാ​ടി​ക്ക​ട​ന്നാ​ണ് ആ​ന്‍സി സോ​ജ​ന്‍റെ സ്വ​ര്‍ണ നേ​ട്ടം.

അ​വ​സാ​ന ദി​ന​മാ​യി ഇ​ന്ന​ലെ അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ലാ​ണ് വി​ഷ്ണു​പ്രി​യ 1:02.57 സെ​ക്ക​ന്‍ഡി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. അ​ണ്ട​ര്‍ 20 പെ​ണ്‍കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ല്‍ ആ​ന്‍സി സോ​ജ​ന്‍ (24.24 സെ​ക്ക​ന്‍ഡ്) വെ​ള്ളി നേ​ടി.

അ​ണ്ട​ര്‍ 20 ആ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ആ​ര്‍.​കെ. സു​ര​ജി​ത് (53.83 സെ​ക്ക​ന്‍ഡ്) വെ​ള്ളി നേ​ടി. അ​ണ്ട​ര്‍ 20 ആ​ണ്‍കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ൾ ജം​പി​ല്‍ അ​ഖി​ല്‍ കു​മാ​ര്‍ സി. 15.80 ​മീ​റ്റ​ര്‍ ചാ​ടി വെ​ങ്ക​ലം നേ​ടി.

11 സ്വ​ര്‍ണ​വും 10 വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മു​ള്ള ഹ​രി​യാ​ന​യാ​ണ് ഒ​ന്നാ​മ​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ത​മി​ഴ്‌​നാ​ടി​ന് അ​ഞ്ച് സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ലു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.