ഇ​ബ്രാ​ഹാ​മോ​വി​ച്ചി​നു ചു​വ​പ്പു​കാ​ർ​ഡ്; മി​ലാ​ൻ ഡെ​ർ​ബി​യി​ൽ ഇ​ന്‍റ​ർ
ഇ​ബ്രാ​ഹാ​മോ​വി​ച്ചി​നു ചു​വ​പ്പു​കാ​ർ​ഡ്; മി​ലാ​ൻ ഡെ​ർ​ബി​യി​ൽ ഇ​ന്‍റ​ർ
Thursday, January 28, 2021 12:22 AM IST
മി​​​​ലാ​​​​ൻ: എ​​സി മി​​ലാ​​ൻ സൂ​​​​പ്പ​​​​ർ താ​​​​രം സ്ലാ​​​​ട്ട​​​​ൻ ഇ​​​​ബ്രാ​​​​ഹാ​​​​മോ​​​​വി​​​​ച്ച് ചു​​​​വ​​​​പ്പു​​​​കാ​​​​ർ​​​​ഡ് ക​​​​ണ്ടു പു​​​​റ​​​​ത്താ​​​​യ മി​​​​ലാ​​​​ൻ ഡെ​​​​ർ​​​​ബി​​​​യി​​​​ൽ ഇ​​​​ന്‍റ​​​​റി​​​​നു ജ​​​​യം. കോ​​​​പ്പ ഇ​​​​റ്റാ​​​​ലി​​​​യ ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ഒ​​​​ന്നി​​​​നെ​​​​തി​​​​രേ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ന്‍റ​​​​ർ വി​​​​ജ​​​​യി​​​​ച്ച​​​​ത്.

31-ാം മി​​​​നി​​​​റ്റി​​​​ൽ ഇ​​​​ബ്രാ​​​​ഹാ​​​​മോ​​​​വി​​​​ച്ചി​​​​ലൂ​​​​ടെ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് എ​​​​സി മി​​​​ലാ​​​​ൻ മ​​​​ത്സ​​​​രം കൈ​​​​വി​​​​ട്ട​​​​ത്. ഇ​​​​ന്‍റ​​​​റി​​​​നെ​​​​തി​​​​രേ ക​​​​ളി​​​​ച്ച ഏ​​​​ഴു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ട്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​ബ്രാ​​​​ഹാ​​​​മോ​​​​വി​​​​ച്ച് സ്കോ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​ത്. മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​ലെ മു​​​​ൻ സ​​​​ഹ​​​​ക​​​​ളി​​​​ക്കാ​​​​ര​​​​നാ​​​​യ റൊ​​​​മേ​​​​ലു ലു​​​​ക്കാ​​​​ക്കു​​​​വു​​​​മാ​​​​യി വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ണ് ഇ​​​​ബ്രാ​​​​ഹാ​​​​മോ​​​​വി​​​​ച്ചി​​​​നു ആ​​​​ദ്യ മ​​​​ഞ്ഞ​​​​ക്കാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ച​​​​ത്. 58ാം മി​​​​നി​​​​റ്റി​​​​ൽ വീ​​​​ണ്ടും മ​​​​ഞ്ഞ​​​​ക്കാ​​​​ർ​​​​ഡ് ക​​​​ണ്ട​​​​തോ​​​​ടെ ഇ​​​​ബ്രാ​​​​ഹാ​​​​മോ​​​​വി​​​​ച്ചി​​​​നു പു​​​​റ​​​​ത്തേ​​​​ക്കു​​​​ള്ള വ​​​​ഴി തെ​​​​ളി​​​​ഞ്ഞു.


എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ പ​​​​ത്തു പേ​​​​രാ​​​​യി ചു​​​​രു​​​​ങ്ങി​​​​യ​​​​തോ​​​​ടെ ക​​​​രു​​​​ത്താ​​​​ർ​​​​ജി​​​​ച്ച ഇ​​​​ന്‍റ​​​​ർ 71ാം മി​​​​നി​​​​റ്റി​​​​ൽ ലു​​​​കാ​​​​ക്കു​​​​വി​​​​ന്‍റെ പെ​​​​നാ​​​​ൽ​​​​റ്റി ഗോ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു സ​​​​മ​​​​നി​​​​ല പി​​​​ടി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ നി​​​​ശ്ചി​​​​ത​​​​സ​​​​മ​​​​യ​​​​ത്ത് ലീ​​​​ഡ് ല​​​​ഭി​​​​ച്ചി​​​​ല്ല. ഒ​​​​ടു​​​​വി​​​​ൽ ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ൽ പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യി വ​​​​ന്ന ക്രി​​​​സ്റ്റ്യ​​​​ൻ എ​​​​റി​​​​ക്സ​​​​ണാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്‍റ​​​​റി​​​​ന്‍റെ വി​​​​ജ​​​​യ​​​​ഗോ​​​​ൾ നേ​​​​ടാ​​​​ൻ വി​​​​ധി. സെ​​​​മി​​​​യി​​​​ൽ യു​​​​വ​​​​ന്‍റ​​​​സോ സ്പാ​​​​ലോ ആ​​​​കും ഇ​​​​ന്‍റ​​​​റി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.