ഇം​ഗ്ല​ണ്ട് ടീ​മെ​ത്തി
ഇം​ഗ്ല​ണ്ട് ടീ​മെ​ത്തി
Thursday, January 28, 2021 12:22 AM IST
ചെ​ന്നൈ: ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള നാ​യ​ക​ന്‍ ജോ ​റൂ​ട്ട് ഉ​ള്‍പ്പെ​ടെ​യു​ള്ള ടീം ​ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീം ​ചെ​ന്നൈ​യി​ലെ​ത്തി. നാ​ലു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​രം ചെ​ന്നൈ എം​എ ചി​ദം​ബ​രം സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​യി​ല്‍നി​ന്ന് നേ​രി​ട്ടെ​ത്തി​യ ഇം​ഗ്ല​ണ്ട് ടീം ​രാ​വി​ലെ 10.30നാ​ണ് ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​ന്ത്യ​ന്‍ ടീ​മി​ലെ ചി​ല ക​ളി​ക്കാ​രും സ​പ്പോ​ര്‍ട്ട് സ്റ്റാ​ഫും ചെ​ന്നൈ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ബ​യോ ബ​ബി​ള്‍ സു​ര​ക്ഷ​യി​ല്‍ ഇ​വ​രെ​യെ​ല്ലാം നേ​രെ ഹോ​ട്ട​ലി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ 2-0ന്‍റെ ​ജ​യം നേ​ടി​യ​ശേ​ഷ​മാ​ണ് ഇം​ഗ്ല​ണ്ട് ടീ​മി​ന്‍റെ വ​ര​വ്. ഇം​ഗ്ല​ണ്ട് ടീ​മി​ലു​ള്ള ബെ​ന്‍ സ്റ്റോ​ക്‌​സും ജോ​ഫ്ര ആ​ര്‍ച്ച​റും ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ലെ​ത്തി​യി​രു​ന്നു. ഇ​രു​വ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഹോ​ട്ട​ല്‍ ലീ​ല പാ​ല​സി​ലാ​ണ് ഇന്ത്യ-ഇംഗ്ലണ്ട് കളിക്കാർ താമസിക്കുക. ക​ളി​കാ​രെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്നു ത​മി​ഴ്‌​നാ​ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.


ഫെ​ബ്രു​വ​രി ര​ണ്ടി​ന് ടീ​മു​ക​ള്‍ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.
ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഒ​ന്നാം ടെ​സ്റ്റും 13ന് ​ര​ണ്ടാം ടെ​സ്റ്റും ചി​ദം​ബ​രം സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.