വീ​ണ്ടും നെ​ഞ്ചു​വേ​ദ​ന: ഗാം​ഗു​ലി ആ​ശു​പ​ത്രി​യി​ല്‍
വീ​ണ്ടും നെ​ഞ്ചു​വേ​ദ​ന: ഗാം​ഗു​ലി  ആ​ശു​പ​ത്രി​യി​ല്‍
Thursday, January 28, 2021 12:22 AM IST
കോ​ല്‍ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ല്‍ക്ക​ത്ത​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സ​മാ​ദ്യം ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ഗാം​ഗു​ലി​യെ ആ​ന്‍ജി​യോ​പ്ലാ​സ്റ്റി​ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. തു​ട​ര്‍ന്ന്് അ​ഞ്ചു ദി​വ​സം ആ​ശു​പ​ത്രി​വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്ര​ിവി​ട്ട​ത്.

നേ​ര​ത്തെ ജ​നു​വ​രി ആ​ദ്യ വാ​രം പ​തി​വ് വ്യാ​യാ​മ​ത്തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ അ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ന്‍ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. കൊ​റോ​ണ​റി ധ​മ​നി​ക​ളി​ല്‍ മൂ​ന്നി​ട​ത്ത് ത​ട​സ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ഗാം​ഗു​ലി​യെ ആ​ദ്യം ആ​ന്‍ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​യ​ത്. പി​ന്നീ​ട് ജ​നു​വ​രി ഏ​ഴാം തീ​യ​തി​യാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്. വീ​ട്ടി​ലേ​ക്ക് മാ​റ്റു​ന്ന ഗാം​ഗു​ലി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ദി​വ​സേ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.


ഇ​സി​ജി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ ഗാം​ഗു​ലി​യി​ല്‍ ഒ​രു സ്‌​റ്റെ​ന്‍റ് കൂ​ടി ഇ​ന്ന് ഇ​ടും. പേ​ടി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നും ഗാം​ഗു​ലി​യെ ര​ണ്ടാം ആ​ന്‍ജി​യോ​പ്ലാ​സ്റ്റി​ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്നും ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.