ഡബിൾസിലെ ത്രിമൂർത്തികൾ
ഡബിൾസിലെ ത്രിമൂർത്തികൾ
Sunday, January 24, 2021 12:12 AM IST
ബാ​​ങ്കോ​​ക്ക്: ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ത്രി​മൂ​ർ​ത്തി​ക​ളാ​യ സ്വാ​സ്തി​ക്സാ​യ്‌​രാ​ജ്, ചി​രാ​ഗ് റെ​ഡ്ഡി, അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​ങ്ങ​ളു​ടെ താ​യ്‌​ല​ൻ​ഡ് പോ​രാ​ട്ടം മൂ​ന്നാം സ്ഥാ​ന​ത്തോ​ടെ അ​വ​സാ​നി​ച്ചു. ടൊ​​യോ​​ട്ട താ​​യ്‌​ല​​ൻ​​ഡ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ ഡ​​ബി​​ൾ​​സ് സ​​ഖ്യ​​ങ്ങ​​ൾ സെ​​മി​​യി​​ൽ പു​​റ​​ത്ത്. പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ സാ​​ത്വി​​ക്സാ​​യ് രാ​​ജ്-​​ചി​​രാ​​ഗ് റെ​​ഡ്ഡി സ​​ഖ്യ​​വും മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ സാ​​ത്വി​​ക്സാ​​യ് രാ​​ജ്-​​അ​​ശ്വി​​നി പൊ​​ന്ന​​പ്പ കൂ​​ട്ടു​​കെ​​ട്ടു​​മാ​​ണ് സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​ത്. സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​ലൂ​​ടെ മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ​​ക്കു​​ള്ള പ്രൈ​​സ് മ​​ണി ഈ ​​സ​​ഖ്യ​​ങ്ങ​​ൾ​​ക്കു ല​​ഭി​​ക്കും.


പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ ആ​​രോ​​ണ്‍ ചി​​യ-​​സോ​​ഹ് വൂ​​യി കൂ​​ട്ടു​​കെ​​ട്ട് 21-18, 21-6നാ​​ണ് ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ടി​​നെ സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. താ​​യ്‌ല​​ൻ​​ഡി​​ന്‍റെ ഡെ​​ച​​പോ​​ൾ-​​സാ​​പ്സി​​റീ കൂ​​ട്ടു​​കെ​​ട്ടാ​​ണ് മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ സാ​​ത്വി​​ക്സാ​​യ് രാ​​ജ്-​​അ​​ശ്വി​​നി സ​​ഖ്യ​​ത്തെ മ​​റി​​ക​​ട​​ന്ന​​ത്. മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 20-22, 21-18, 12-21നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജോ​​ഡി​​യു​​ടെ തോ​​ൽ​​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.