താ​​ര ലേ​​ലം ചെ​​ന്നൈ ടെ​​സ്റ്റി​​നു​​ശേ​​ഷം
താ​​ര ലേ​​ലം  ചെ​​ന്നൈ ടെ​​സ്റ്റി​​നു​​ശേ​​ഷം
Sunday, January 24, 2021 12:12 AM IST
ചെ​​ന്നൈ: 2021 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​നു​​ള്ള താ​​ര ലേ​​ലം ചെ​​ന്നൈ ടെ​​സ്റ്റി​​നു​​ശേ​​ഷം ന​​ട​​ക്കു​​മെ​​ന്ന് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഇ​​ന്ത്യ​​യു​​ടെ നാ​​ല് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം പോ​​രാ​​ട്ട​​മാ​​ണ് ചെ​​ന്നൈ​​യി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഫെ​​ബ്രു​​വ​​രി 13 മു​​ത​​ൽ 17വ​​രെ​​യാ​​ണ് ചെ​​ന്നൈ ടെ​​സ്റ്റ്. ഫെ​​ബ്രു​​വ​​രി 18നോ 19​​നോ ഐ​​പി​​എ​​ൽ താ​​ര ലേ​​ലം ചെ​​ന്നൈ​​യി​​ൽ​​വ​​ച്ച് ന​​ട​​ക്കു​​മെ​​ന്നാ​​ണ് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന. ഈ ​​വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ​​വ​​ച്ചു​​ത​​ന്നെ ഐ​​പി​​എ​​ൽ ന​​ട​​ക്കു​​മെ​​ന്നാ​​ണ് സ്ഥി​​രീ​​കര​​ണം.

ഏ​​പ്രി​​ൽ-​​മേ​​യ് മാ​​സ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഇ​​ക്കു​​റി ഐ​​പി​​എ​​ൽ ന​​ട​​ത്തു​​ക. കോ​​വി​​ഡ്-19 ഭീ​​ഷ​​ണി നി​​ല​​നി​​ൽ​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് എ​​ന്തെ​​ങ്കി​​ലും ഭീ​​ഷ​​ണി നേ​​രി​​ട്ടാ​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ​​പോ​​ലെ യു​​എ​​ഇ​​യി​​ലേ​​ക്ക് ഐ​​പി​​എ​​ൽ പ​​റി​​ച്ചു ന​​ടും. അ​​തേ​​സ​​മ​​യം, സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20​​യി​​ലൂ​​ടെ ആ​​ഭ്യ​​ന്ത​​ര മ​​ത്സ​​രം ആ​​രം​​ഭി​​ച്ച​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം ബി​​സി​​സി​​ഐ​​ക്കു​​ണ്ട്. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​വും ഐ​​പി​​എ​​ൽ ക​​ട​​ൽ​​ക​​ട​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള സൂ​​ച​​ന​​യാ​​ണ്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ യു​​എ​​ഇ​​യി​​ൽ​​വ​​ച്ചു​​ന​​ട​​ന്ന ഐ​​പി​​എ​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം 20 കോ​​ടി ആ​​ളു​​ക​​ളാ​​ണ് ടെ​​ലി​​വി​​ഷ​​നി​​ലൂ​​ടെ ക​​ണ്ട​​ത്, സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡാ​​ണി​​ത്.


അ​​വ​​ധി വ്യാ​​പാ​​രം സ​​ജീ​​വം

ഐ​​പി​​എ​​ൽ 2021 താ​​ര ലേ​​ല​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ക്ല​​ബ്ബു​​ക​​ൾ അ​​വ​​ധി വ്യാ​​പാ​​ര​​ത്തി​​ൽ സ​​ജീ​​വം. താ​​ര​​ങ്ങ​​ളെ പ​​ര​​സ്പ​​രം കൈ​​മാ​​റ്റം ചെ​​യ്യാ​​നു​​ള്ള ട്രേ​​ഡ് വി​​ൻ​​ഡോ​​യി​​ലൂ​​ടെ ക്ല​​ബ്ബു​​ക​​ൾ ക​​ളി​​ക്കാ​​രെ വാ​​ങ്ങാ​​ൻ ആ​​രം​​ഭി​​ച്ചു. ഫെ​​ബ്രു​​വ​​രി നാ​​ല് വ​​രെ​​യാ​​ണ് ട്രേ​​ഡ് വി​​ൻ​​ഡോ​​യി​​ലൂ​​ടെ താ​​ര​​ങ്ങ​​ളെ കൈ​​മാ​​റ്റം ചെ​​യ്യാ​​വു​​ന്ന​​ത്.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ റോ​​ബി​​ൻ ഉ​​ത്ത​​പ്പ​​യെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​ണ് ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ അ​​വ​​ധി വ്യാ​​പാ​​രം. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ രാ​​ജ​​സ്ഥാ​​ൻ ഉ​​ത്ത​​പ്പ​​യെ സ്വ​​ന്ത​​മാ​​ക്കാ​​ൻ മു​​ട​​ക്കി​​യ (മൂ​​ന്ന് കോ​​ടി രൂ​​പ) തു​​ക​​യ്ക്കാ​​ണ് ചെ​​ന്നൈ അ​​ദ്ദേ​​ഹ​​ത്തെ ത​​ട്ട​​ക​​ത്തി​​ലെ​​ത്തി​​ച്ച​​തെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്, ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ൽ​നി​ന്ന് ഓ​ൾ റൗ​ണ്ട​ർ​മാ​രാ​യ ഡാ​നി​യേ​ൽ സാം​സി​നെ​യും ഹ​ർ​ഷ​ൽ പ​ട്ടേ​ലി​നെ​യും ട്രേ​ഡ് വി​ൻ​ഡോ​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.