100ൽ ഗോളടിച്ച് നെയ്മർ
100ൽ ഗോളടിച്ച് നെയ്മർ
Sunday, January 24, 2021 12:12 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ പി​​എ​​സ്ജി​​ക്ക് ആ​​ധി​​കാ​​രി​​ക ജ​​യം. ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ പി​​എ​​സ്ജി ജ​​ഴ്സി​​യി​​ൽ ഇ​​റ​​ങ്ങി​​യ 100-ാം മ​​ത്സ​​ര​​ത്തി​​ൽ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ൻ 4-0ന് ​​മോ​​ണ്ടി​​പീ​​ല്ലെ​​റി​​നെ കീ​​ഴ​​ട​​ക്കി. നാ​​ല് മി​​നി​​റ്റി​​നു​​ള്ളി​​ൽ മൂ​​ന്ന് ഗോ​​ളു​​ക​​ൾ നേ​​ടി​​യാ​​ണ് പി​​എ​​സ്ജി​​യു​​ടെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം.

സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ (34, 63 മി​​നി​​റ്റു​​ക​​ൾ), നെ​​യ്മ​​ർ (60-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ​​ക്കു​​പി​​ന്നാ​​ലെ മൗ​​റൊ ഇ​​ക്കാ​​ർ​​ഡി​​യും (61-ാം മി​​നി​​റ്റ്) പി​​എ​​സ്ജി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി.

ലീ​​ഗി​​ൽ 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 45 പോ​​യി​​ന്‍റു​​മാ​​യി പി​​എ​​സ്ജി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 42 പോ​​യി​​ന്‍റു​​ള്ള ലി​​ല്ല​​യാ​​ണ് ര​​ണ്ടാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.