ബാഴ്സ ഫൈനലിൽ
Thursday, January 14, 2021 11:46 PM IST
മാഡ്രിഡ്: സ്പാനിഷ് സൂപ്പർകോപ്പ ഫുട്ബോളിൽ കരുത്തരായ ബാഴ്സലോണ ഫൈനലിൽ. സെമിയിൽ റയൽ സോസിഡാഡിനെ പെനൽറ്റി ഷൂട്ടൗട്ടിലൂടെ 3-2നു കീഴടക്കിയാണ് ബാഴ്സ ഫൈനലിൽ പ്രവേശിച്ചത്. പരിക്കിന്റെ പേരിൽ സൂപ്പർ താരം ലയണൽ മെസിയെ ബാഴ്സ ഇറക്കിയില്ല.