എല്ലാം എ​​ന്‍റെ പി​​ഴ: ടിം പെ​​യ്ൻ
Tuesday, January 12, 2021 11:37 PM IST
ബ്രി​​സ്ബെ​​യ്ൻ: ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ക്രി​​​​​ക്ക​​​​​റ്റ് ടെ​​​​​സ്റ്റി​​​​​നി​​​​​ടെ ത​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​മു​​​​​ണ്ടാ​​​​​യ മോ​​​​​ശം പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ത്തി​​​​​ൽ ക്ഷ​​​​​മ ചോ​​​​​ദി​​​​​ച്ച് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ ടിം ​​​​​പെ​​​​​യ്ൻ. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലു​​​​​ട​​​​​നീ​​​​​ളം ത​​​​​ന്‍റെ മൂ​​​​​ഡ് ശ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ക്യാ​​​​​പ്റ്റ​​​​​നെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഒ​​​​​രു മോ​​​​​ശം മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നും പെ​​​​​യ്ൻ പ​​​​​റ​​​​​ഞ്ഞു. സി​​​​​ഡ്നി ടെ​​​​​സ്റ്റി​​​​​ന്‍റെ അ​​​​​ഞ്ചാം ദി​​​​​നം ഇ​​​​​ന്ത്യ സ​​​​​മ​​​​​നി​​​​​ല​​​​​യ്ക്കാ​​​​​യി പൊ​​​​​രു​​​​​ത​​​​​വേ അ​​​​​ശ്വി​​​​​നെ​​​​​തി​​​​​രേ പെ​​​​​യ്ൻ മോ​​​​​ശം വാ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത് സ്റ്റം​​​​​പ് മൈ​​​​​ക്ക് ഒ​​​​​പ്പി​​​​​യെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

ഡി​​​​​ആ​​​​​ർ​​​​​എ​​​​​സ് തീ​​​​​രു​​​​​മാ​​​​​നം എ​​​​​തി​​​​​രാ​​​​​യ​​​​​തി​​​​​നെ​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ന്പ​​​​​യ​​​​​റോ​​​​​ടു മോ​​​​​ശ​​​​​മാ​​​​​യി പെ​​​​​രു​​​​​മാ​​​​​റി​​​​​യ പെ​​​​​യ്നി​​​​​നു മാ​​​​​ച്ച് ഫീ​​​​​യു​​​​​ടെ 15 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.


അ​​​​​ഞ്ചാം ദി​​​​​നം ആ​​​​​ദ്യസെ​​​​​ഷ​​​​​നി​​​​​ലെ ഡ്രിം​​​​​ഗ്സ് ബ്രേ​​​​​ക്കി​​​​​നി​​​​​ടെ സ്മി​​​​​ത്ത് ക്രീ​​​​​സി​​​​​ൽ ബാ​​​​​റ്റ്സ്മാ​​​​​ന്‍റെ ഗാ​​​​​ർ​​​​​ഡ് അ​​​​​ട​​​​​യാ​​​​​ളം മാ​​​​​യ്ച്ചുക​​​​​ള​​​​​ഞ്ഞെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണം പെ​​​​​യ്ൻ ത​​​​​ള്ളി. അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നേ​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടു​​​​​മാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നും പെ​​​​​യ്ൻ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. ഗാ​​​​​ർ​​​​​ഡ് മാ​​​​​യ്ക്കു​​​​​ന്ന ദൃ​​​​​ശ്യം സ്റ്റം​​​​​പ് കാ​​​​​മ​​​​​റ​​​​​യി​​​​​ൽ പ​​​​​തി​​​​​ഞ്ഞി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.