റി​​ക്കാ​​ർ​​ഡി​​നൊ​​പ്പം റൊ​​ണാ​​ൾ​​ഡോ
Tuesday, January 12, 2021 12:00 AM IST
ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ ക​​രി​​യ​​ർ ഗോ​​ളി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡി​​നൊ​​പ്പം. സ​​സോ​​ളൊ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ യു​​വ​​ന്‍റ​​സ് 3-1ന് ​​ജ​​യി​​ച്ച​​പ്പോ​​ൾ ഒ​​രു ഗോ​​ൾ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ (90+2ാം മി​​നി​​റ്റ്) വ​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ പ്ര​​ഫ​​ഷ​​ണ​​ൽ ക​​രി​​യ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ-​​ചെ​​ക് മു​​ൻ താ​​രം ജോ​​സ​​ഫ് ബി​​ക്കാ​​ന്‍റെ 759 ഓ​​ദ്യോ​​ഗി​​ക ഗോ​​ളെ​​ന്ന റി​​ക്കാ​​ർ​​ഡി​​നൊ​​പ്പം റൊ​​ണാ​​ൾ​​ഡോ എ​​ത്തി.


ബ്ര​​സീ​​ൽ ഇ​​തി​​ഹാ​​സം പെ​​ലെ​​യു​​ടെ 757 ഒൗ​​ദ്യോ​​ഗി​​ക ഗോ​​ളെ​​ന്ന നേ​​ട്ടം ക​​ഴി​​ഞ്ഞ ആ​​ഴ്ച റൊ​​ണാ​​ൾ​​ഡോ മ​​റി​​ക​​ട​​ന്നി​​രു​​ന്നു. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി (719) പ​​ട്ടി​​ക​​യി​​ൽ അ​​ഞ്ചാ​​മ​​തു​​ണ്ട്.

സീരി എയിൽ എ​​സി മി​​ലാ​​നാ​​ണ് (40 പോ​​യി​​ന്‍റ്) ഒ​​ന്നാ​​മ​​ത്. ഇ​​ന്‍റ​​ർ മി​​ലാ​​ൻ (37), റോ​​മ (34), യു​​വ​​ന്‍റ​​സ് (33) എ​​ന്നി​​വ​​യാ​​ണ് ​​പി​​ന്നി​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.