കോ​​ഹ്‌​ലി​​-അ​​നു​​ഷ്ക​​ ദന്പതികൾക്ക് പെ​​ണ്‍​കു​​ഞ്ഞ്
കോ​​ഹ്‌​ലി​​-അ​​നു​​ഷ്ക​​ ദന്പതികൾക്ക് പെ​​ണ്‍​കു​​ഞ്ഞ്
Tuesday, January 12, 2021 12:00 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കും ഭാ​​ര്യ​​യും ബോ​​ളി​​വു​​ഡ് ന​​ടി​​യു​​മാ​​യ അ​​നു​​ഷ്ക​​യ്ക്കും പെ​​ണ്‍​കു​​ഞ്ഞ് പി​​റ​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ അ​​വ​​ധി​​യെ​​ടു​​ത്ത് അ​​നു​​ഷ്ക​​യു​​ടെ പ്ര​​സ​​വ​​ത്തി​​നാ​​യി കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യിരുന്നു.

ഞ​​ങ്ങ​​ൾ​​ക്കൊ​​രു പെ​​ണ്‍​കു​​ഞ്ഞ് പി​​റ​​ന്ന കാ​​ര്യം ഏ​​റെ ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണ് നി​​ങ്ങ​​ളെ അ​​റി​​യി​​ക്കു​​ന്ന​​ത്. എ​​ല്ലാ​​വ​​രു​​ടെ​​യും സ്നേ​​ഹ​​ത്തി​​നും ആ​​ശം​​സ​​ക​​ൾ​​ക്കും പ്രാ​​ർ​​ഥ​​ന​​യ്ക്കും ന​​ന്ദി. അ​​നു​​ഷ്ക​​യും കു​​ഞ്ഞും ആ​​രോ​​ഗ്യ​​ത്തോ​​ടെ ഇ​​രി​​ക്കു​​ന്നു. ഞ​​ങ്ങ​​ളു​​ടെ സ്വ​​കാ​​ര്യ​​ത​​യെ നി​​ങ്ങ​​ൾ മാ​​നി​​ക്കു​​മെ​​ന്ന് ക​​രു​​തു​​ന്നു, സ്നേ​​ഹ​​ത്തോ​​ടെ വി​​രാ​​ട്- ​കോ​​ഹ്‌​ലി ​ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.