മ​റെ ഡ​ബി​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ്
മ​റെ ഡ​ബി​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ്
Monday, January 11, 2021 12:08 AM IST
വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ണ്ടാം ജ​യം. പോ​യി​ന്‍റ് നി​ല​യി​ൽ തങ്ങളേക്കാൾ മു​ന്നി​ലു​ള്ള ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ 3-2ന് ​ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ക്കി. 66-ാം മി​നി​റ്റി​ൽ ലാ​ൽ​റ്വത്താ​റ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡി​ലൂ​ടെ മാ​ർ​ച്ചിം​ഗ് ഓ​ർ​ഡ​ർ കൈ​പ്പ​റ്റി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ട് ഗോ​ളെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ജോ​ർ​ഡ​ൻ മ​റെ​യു​ടെ (79, 82 മി​നി​റ്റു​ക​ൾ) ഇ​ര​ട്ട ഗോ​ളാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ജ​യ​ത്തി​ന് ഇ​ന്ധ​ന​മേ​കി​യ​ത്. കോ​സ്റ്റ ഹ​മൊ​യ്നെ​സു​വാ​യി​രു​ന്നു (22) ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. നെ​ർ​ജ്യൂ​സ് വാ​ൽ​സ്കി​സ് (36, 84) ജം​ഷ​ഡ്പു​രിനായി ഇ​ര​ട്ട ഗോ​ൾ നേടി.


ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​നും ഒ​ഡീ​ഷ എ​ഫ്സി​യും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ർ അ​ഞ്ചാം സ്ഥാ​ന​ത്തും 10 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ന്പ​താ​മ​തും ഒ​ന്പ​ത് പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് 10-ാമ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.