മൂ​ന്നാ​മ​ങ്കം ഇ​ന്ന്
മൂ​ന്നാ​മ​ങ്കം ഇ​ന്ന്
Tuesday, December 1, 2020 11:45 PM IST
കാ​​​​ൻ​​​​ബ​​​​റ: ഇ​​​​ന്ത്യ x ഓ​​​​സ്ട്രേ​​​​ലി​​​​യ ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും മ​​​​ത്സ​​​​രം ഇ​​​​ന്നു കാ​​​​ൻ​​​​ബ​​​​റ​​​​യി​​​​ൽ ന​​​​ട​​​​ക്കും.

ആ​​​​ദ്യ ര​​​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​​​ലും പ​​​​രാ​​​​ജ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ ആ​​​​ശ്വാ​​​​സ​​​​ജ​​​​യം തേ​​​​ടി​​​​യാ​​​​ണ് ഇ​​​​റ​​​​ങ്ങു​​​​ക. പ​​​​രി​​​​ക്കേ​​​​റ്റ ഡേ​​​​വി​​​​ഡ് വാ​​​​ർ​​​​ണ​​​​ർ ഓ​​​​സീ​​​​സ് ടീ​​​​മി​​​​ൽ ഉ​​​​ണ്ടാ​​​​കി​​​​ല്ല. എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​യി​​​​ലും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കു പി​​​​ന്നി​​​​ലാ​​​​യെ​​​​ന്ന് സ​​​​മ്മ​​​​തി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌ലി ടീ​​​​മി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. പേ​​​​സ​​​​ർ ന​​​​വ്ദീ​​​​പ് സൈ​​​​നി​​​​ക്കു പ​​​​ക​​​​രം ടി. ​​​​ന​​​​ട​​​​രാ​​​​ജ​​​​നോ ഷാ​​​​ർ​​​​ദു​​​​ൾ ഠാ​​​​ക്കൂ​​​​റോ ടീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.


ഹാ​​​​ർ​​​​ദി​​​​ക് പ​​​​ണ്ഡ്യ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം പ​​​​ന്തെ​​​​റി​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​. മ​​​​ധ്യ ഓ​​​​വ​​​​റു​​​​ക​​​​ളി​​​​ൽ വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്താ​​​​ൻ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യ്ക്കും യു​​​​സ്‌വേ​​​​ന്ദ്ര ചാ​​​​ഹ​​​​ലി​​​​നും സാ​​​​ധി​​​​ക്കാ​​​​ത്ത​​​​ത് ഇ​​​​ന്ത്യ​​യു​​ടെ ത​​​​ല​​​​വേ​​​​ദ​​​​ന കൂ​​ട്ടു​​ന്നു. മാ​​​​യ​​​​ങ്ക് അ​​​​ഗ​​​​ർ​​​​വാ​​​​ളും ശ്രേ​​​​യ​​​​സ് അ​​​​യ്യ​​രും ഫോം ​​​​ക​​​​ണ്ടെ​​​​ത്താ​​​​ത്ത​​​​തും ടീ​​​​മി​​​​നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.