മാ​​റ​​ഡോ​​ണ​​യു​​ടെ ജ​​ഴ്സി​​ക്ക് 14.79 കോ​​ടി രൂ​​പ
Sunday, November 29, 2020 12:18 AM IST
ല​​ണ്ട​​ൻ: അ​​ർ​​ജ​​ന്‍റൈ​ൻ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ ദൈ​​വ​​ത്തി​​ന്‍റെ കൈ ​​ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ അ​​ണി​​ഞ്ഞി​​രു​​ന്ന 10-ാം ന​​ന്പ​​ർ ജ​​ഴ്സി​​ക്ക് മ​​തി​​പ്പു​​വി​​ല​​യി​​ട്ട് സ്പോ​​ർ​​ട്സ് സ്മാ​​ര​​ക വി​​ദ​​ഗ്ധ​​നാ​​യ അ​​മേ​​രി​​ക്ക​​ക്കാ​​ര​​ൻ ഡേ​​വി​​ഡ് അ​​മെ​​ർ​​മാ​​ൻ. ര​​ണ്ട് മി​​ല്യ​​ണ്‍ അ​​മേ​​രി​​ക്ക​​ൻ ഡോ​​ള​​ർ (14.79 കോ​​ടി രൂ​​പ) ആ​​ണ് ജ​​ഴ്സി​​ക്ക് അ​​മെ​​ർ​​മാ​​ൻ വി​​ല​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

1986 ഫി​​ഫ ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ലാ​​യി​​രു​​ന്നു മാ​​റ​​ഡോ​​ണ​​യു​​ടെ ദൈ​​വ​​ത്തി​​ന്‍റെ കൈ ​​ഗോ​​ൾ പി​​റ​​ന്ന​​ത്. നൂ​​റ്റാ​​ണ്ടി​​ന്‍റെ ഗോ​​ൾ ആ​​യി ഫി​​ഫ തെ​​ര​​ഞ്ഞെ​​ടു​​ത്ത ഗോ​​ളും അ​​തേ മ​​ത്സ​​ര​​ത്തി​​ൽ​​ത​​ന്നെ​​യാ​​യി​​രു​​ന്നു മാ​​റ​​ഡോ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മാ​​റ​​ഡോ​​ണ​​യു​​ടെ മി​​ക​​വി​​ൽ 1986 ലോ​​ക​​ക​​പ്പ് അ​​ർ​​ജ​​ന്‍റീ​​ന സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു.


ഇം​​ഗ്ല​​ണ്ടി​​ലെ മാ​​ഞ്ചെ​​സ്റ്റ​​റി​​ലു​​ള്ള ദേ​​ശീ​​യ ഫു​​ട്ബോ​​ൾ മ്യൂ​​സി​​യ​​ത്തി​​ലാ​​ണ് മാ​​റ​​ഡോ​​ണ അ​​ന്ന് അ​​ണി​​ഞ്ഞ ജ​​ഴ്സി സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​നു​​ശേ​​ഷം മാ​​റ​​ഡോ​​ണ ഇം​​ഗ്ല​​ണ്ടി​​ന്‍റെ സ്റ്റീ​​വ് ഹോ​​ഡ്ജി​​ന് കൈ​​മാ​​റി​​യ​​താ​​ണ് ഈ ​​ജ​​ഴ്സി. അ​​ങ്ങ​​നെ ജ​​ഴ്സി ഇം​​ഗ്ല​​ണ്ടി​​ലെ​​ത്തി. ബാ​​ക്ക് പാ​​സി​​ലൂ​​ടെ ഗോ​​ൾ​​ശ്ര​​മം ത​​ട​​യാ​​നു​​ള്ള സ്റ്റീ​​വ് ഹോ​​ഡ്ജി​​ന്‍റെ വി​​ഫ​​ല​​ശ്ര​​മ​​മാ​​യി​​രു​​ന്നു ദൈ​​വ​​ത്തി​​ന്‍റെ കൈ ​​ഗോ​​ളി​​ൽ ക​​ലാ​​ശി​​ച്ച​​ത്. ഹോ​​ഡ്ജി​​ന്‍റെ പ​​ക്ക​​ൽ​​നി​​ന്ന് ലോ​​ണി​​ലെ​​ടു​​ത്താ​​ണ് മ്യൂ​​സി​​യ​​ത്തി​​ൽ ജ​​ഴ്സി പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.