നെ​​​​​​​യ്മ​​​​​​​ർ, പി​​​​​​​എ​​​​​​​സ്ജി
Wednesday, November 25, 2020 10:53 PM IST
പാ​​​​​​​രീ​​​​​​​സ്/​​​​​​​മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ: ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗ് ഗ്രൂ​​​​​​​പ്പ് എ​​​​​​​ച്ചി​​​​​​​ൽ നോ​​​​​​​ക്കൗ​​​​​​​ട്ടി​​​​​​​നാ​​​​​​​യു​​​​​​​ള്ള പോ​​​​​​​രാ​​​​​​​ട്ടം ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി. ഫ്ര​​​​​​​ഞ്ച് വ​​​​​​​ന്പ​​ന്മാ​​രാ​​​​​​​യ പി​​​​​​​എ​​​​​​​സ്ജി ഹോം ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ജ​​​​​​​ർ​​​​​​​മ​​​​​​​ൻ സം​​​​​​​ഘ​​​​​​​മാ​​​​​​​യ ലൈ​​​​​​​പ്സി​​​​​​​ഗി​​​​​​​നെ 1-0നു ​​​​​​​കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണി​​​​​​​ത്. 11-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ ല​​​​​​​ഭി​​​​​​​ച്ച പെ​​​​​​​ന​​​​​​​ൽ​​​​​​​റ്റി ല​​​​​​​ക്ഷ്യ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കി ബ്ര​​​​​​​സീ​​​​​​​ൽ സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​രം നെ​​​​​​​യ്മ​​​​​​​ർ ആ​​ണു പി​​​​​​​എ​​​​​​​സ്ജി​​​​​​​ക്കു ജ​​​​​​​യം സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ച​​​​​​​ത്.

ഗ്രൂ​​​​​​​പ്പി​​​​​​​ലെ മ​​​​​​​റ്റൊ​​​​​​​രു മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ഗ്ലാ​​​​​​​മ​​​​​​​ർ ടീ​​​​​​​മാ​​​​​​​യ മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡ് 4-1ന് ​​​​​​​ബാ​​​​​​​ഷ​​​​​​​ക്‌ഷെ​​​​​​​ഹി​​​​​​​റി​​​​​​​നെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി. ഹോം ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡി​​​​​​​നാ​​​​​​​യി ബ്രൂ​​​​​​​ണൊ ഫെ​​​​​​​ർ​​​​​​​ണാ​​​​​​​ണ്ട​​​​​​​സ് (ഏ​​​​​​​ഴ്, 19 മി​​​​​​​നി​​​​​​​റ്റു​​​​​​​ക​​​​​​​ൾ) ഇ​​​​​​​ര​​​​​​​ട്ട ഗോ​​​​​​​ൾ നേ​​​​​​​ടി. മാ​​​​​​​ർ​​​​​​​ക​​​​​​​സ് റാ​​​​​​​ഷ്ഫോ​​​​​​​ഡ് (35-പെ​​​​​​​ന​​​​​​​ൽ​​​​​​​റ്റി), ഡാ​​​​​​​നി​​​​​​​യേ​​​​​​​ൽ ജ​​​​​​​യിം​​​​​​​സ് (90+2-ാം മി​​​​​​​നി​​​​​​​റ്റ്) എ​​​​​​​ന്നി​​​​​​​വ​​​​​​​രും യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡി​​​​​​​നാ​​​​​​​യി വ​​​​​​​ല​​​​​​​കു​​​​​​​ലു​​​​​​​ക്കി.


ഗ്രൂ​​​​​​​പ്പി​​​​​​​ൽ നാ​​​​​​​ലു മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡ് (9 പോ​​​​​​​യി​​​​​​​ന്‍റ്), പി​​​​​​​എ​​​​​​​സ്ജി (6), ലൈ​​​​​​​പ്സി​​​​​​​ഗ് (6), ബാ​​​​​​​ഷ​​​​​​​ക്‌ഷെ​​​​​​​ഹി​​​​​​​ർ (3) എ​​​​​​​ന്നി​​​​​​​വ യ​​​​​​​ഥാ​​​​​​​ക്ര​​​​​​​മം ഒ​​​​​​​ന്നു മു​​​​​​​ത​​​​​​​ൽ നാ​​​​​​​ലു സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ്. യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡി​​​​​​​ന് ഒ​​​​​​​രു ജ​​​​​​​യം​​​​​​​കൂ​​​​​​​ടി സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യാ​​​​​​​ൽ നോ​​​​​​​ക്കൗ​​​​​​​ട്ട് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കാം. ബാ​​​​​​​ഷ​​​​​​​ക്‌ഷെഹി​​​​​​​റി​​​​​​​നു​​​​​​​വ​​​​​​​രെ നോ​​​​​​​ക്കൗ​​​​​​​ട്ട് സാ​​​​​​​ധ്യ​​​​​​​ത ഉ​​​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.