ഹ​ലാ​ന്‍ഡ് ഗോ​ള്‍ഡ​ന്‍ ബോ​യ്
Saturday, November 21, 2020 11:57 PM IST
ബ​ര്‍ലി​ന്‍: ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​ന്‍റെ നോ​ര്‍വീ​ജി​യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ എ​ര്‍ലിം​ഗ് ഹ​ലാ​ന്‍ഡി​ന് 2020ലെ ​ഗോ​ള്‍ഡ​ന്‍ ബോ​യ് അ​വാ​ര്‍ഡ്. ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​നാ​യി തു​ട​രു​ന്ന മി​ക​വാ​ണ് താ​ര​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​ക്കി​യ​ത്. ജ​നു​വ​രി​യി​ലാ​ണ് ഹ​ലാ​ന്‍ഡ് ഡോ​ര്‍ട്മു​ണ്ടി​ല്‍ ചേ​ര്‍ന്ന​ത്.

യൂ​റോ​പ്പി​ലെ പ്ര​ധാ​ന ലീ​ഗു​ക​ളി​ലെ അ​ണ്ട​ര്‍ 21 താ​ര​ങ്ങ​ള്‍ക്കു​ള്ള​താ​ണ് പു​ര​സ്‌​കാ​രം. ബാ​ഴ്‌​സ​ലോ​ണ​യു​ടെ അ​ന്‍സു ഫാ​റ്റി, ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ അ​ല്‍ഫോ​ന്‍സോ ഡേ​വി​സ് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഹ​ലാ​ന്‍ഡ് പു​ര​സ്‌​കാ​രം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 44 ഗോ​ളാ​ണ് യു​വ​താ​രം നേ​ടി​യ​ത്. ഇ​തി​ല്‍ 16 എ​ണ്ണം ഡോ​ര്‍ട്മു​ണ്ടി​നു​വേ​ണ്ടി​യാ​യി​രു​ന്നു. ജ​നു​വ​രി​യി​ലെ ട്രാ​ന്‍സ്ഫ​റി​ല്‍ ഓ​സ്ട്രി​യ​ന്‍ ക്ല​ബ് സാ​ല്‍സ്ബ​ര്‍ഗി​ല്‍നി​ന്നാ​ണ് താ​രം ബു​ണ്ട​സ് ലി​ഗ ക്ല​ബ്ബി​ലെ​ത്തി​യ​ത്.


ഈ ​സീ​സ​ണി​ല്‍ 20കാ​ര​നാ​യ താ​രം 11 ക​ളി​യി​ല്‍ 11 ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ലെ നാ​ലു ഗോ​ളു​ക​ള്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലാ​യി​രു​ന്നു. എ​ട്ട് ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 10 ഗോ​ളും ഡോ​ര്‍ട്മു​ണ്ടി​നാ​യി 29 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 27 ഗോ​ളും താ​രം സ്വ​ന്ത​മാ​ക്കി.അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ജോ​വോ ഫെ​ലി​ക്‌​സാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​പു​ര​സ്‌​കാ​രം നേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.