3 ബി​​​​​ഗ് ബാ​​​​​ഷി​​​​​ൽ വിപ്ലവ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ
Tuesday, November 17, 2020 11:57 PM IST
സി​​​​​ഡ്നി: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റാ​​​​​യ ബി​​​​​ഗ് ബാ​​​​​ഷ് ലീ​​​​​ഗ് പു​​​​​തി​​​​​യ പ​​രീ​​​​​ക്ഷ​​​​​ണം. ഡി​​​​​സം​​​​​ബ​​​​​ർ 10ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന 2020 സീ​​​​​സ​​​​​ണി​​​​​ൽ മൂ​​​​​ന്ന് പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി.

എ​​​​​ക്സ് ഫാ​​​​​ക്ട​​​​​ർ: ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രു എ​​​​​ക്സ് ഫാ​​​​​ക്ട​​​​​ർ താ​​​​​ര​​​​​ത്തെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം എ​​​​​ന്ന​​​​​താ​​​​​ണു സു​​​​​പ്ര​​​​​ധാ​​​​​ന നി​​​​​യ​​​​​മം. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ പ​​​​​ത്താം ഓ​​​​​വ​​​​​റി​​​​​നു​​​​​ശേ​​​​​ഷം ബാ​​​​​റ്റിം​​​​​ഗ് ടീ​​​​​മി​​​​​നു ത​​​​​ങ്ങ​​​​​ളു​​​​​ടെ ടീ​​​​​മി​​​​​ലെ ഒ​​​​​രു ബാ​​​​​റ്റ്സ്മാ​​​​​നെ മാ​​​​​റ്റി​​​​​യെ​​​​​ടു​​​​​ക്കാം. ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് ടീ​​​​​മി​​​​​നാ​​​​​ക​​​​​ട്ടെ ഒ​​​​​രോ​​​​​വ​​​​​റി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ എ​​​​​റി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു ബോ​​​​​ള​​​​​റെ മാ​​​​​റ്റി പ​​​​​ക​​​​​രം മ​​​​​റ്റൊ​​​​​രു താ​​​​​ര​​​​​ത്തെ ക​​​​​ളി​​​​​ക്കാ​​​​​നി​​​​​റ​​​​​ക്കാം. ടീ​​​​​മി​​​​​ലെ പ​​​​​ന്ത്ര​​​​​ണ്ടാ​​​​​മ​​​​​നെ​​​​​യോ പ​​​​​തി​​​​​മൂ​​​​​ന്നാ​​​​​മ​​​​​നെ​​​​​യോ ആ​​​​​ണ് ഇ​​​​​ങ്ങ​​​​​നെ ക​​​​​ള​​​​​ത്തി​​​​​ലി​​​​​റ​​​​​ക്കാ​​​​​വു​​​​​ന്ന​​​​​ത്.


പ​​​​​വ​​​​​ർ സ​​​​​ർ​​​​​ജ്: പ​​​​​വ​​​​​ർ​​​​​പ്ലേ​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു ര​​​​​ണ്ടാ​​​​​മ​​​​​ത്തെ മാ​​​​​റ്റം. പ​​​​​വ​​​​​ർ സ​​​​​ർ​​​​​ജ് എ​​​​​ന്നാ​​ണു വി​​​​​ളി​​​​​പ്പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ന്നിം​​​​​ഗ്സി​​​​​ന്‍റെ ആ​​​​​ദ്യ ആ​​​​​റ് ഓ​​​​​വ​​​​​റു​​​​​ക​​​​​ളി​​​​​ലും പ​​​​​വ​​​​​ർ​​​​​പ്ലേ ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല. മ​​​​​റി​​​​​ച്ച് ര​​​​​ണ്ട് ഘ​​​​​ട്ട​​​​​മാ​​​​​യാ​​​​​കും പ​​​​​വ​​​​​ർ​​​​​പ്ലേ. ഇ​​​​​ന്നിം​​​​​ഗ്സു​​​​​ക​​​​​ളു​​​​​ടെ ആ​​​​​ദ്യ നാ​​​​​ലോ​​​​​വ​​​​​റു​​​​​ക​​​​​ളി​​​​​ൽ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത പ​​​​​വ​​​​​ർ​​​​​പ്ലേ ഉ​​​​​ണ്ടാ​​​​​കും. ബാ​​​​​ക്കി​​​​​യു​​​​​ള്ള ര​​​​​ണ്ട് ഓ​​​​​വ​​​​​ർ പ​​​​​വ​​​​​ർ​​​​​പ്ലേ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ന്‍റെ പ​​​​​ത്തോ​​​​​വ​​​​​റി​​​​​നു ശേ​​​​​ഷം ബാ​​​​​റ്റിം​​​​​ഗ് ടീ​​​​​മി​​​​​ന്‍റെ ഇ​​​​​ഷ്ട​​​​​ത്തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം.

ബി​​​​​ഗ് ബാ​​​​​ഷ് ബൂ​​​​​സ്റ്റ്: ബോ​​​​​ണ​​​​​സ് പോ​​​​​യി​​​​​ന്‍റ് രീ​​​​​തി​​​​​യാ​​​​​ണി​​​​​ത്. ഒ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ​​​​​യും 10 ഓ​​​​​വ​​​​​റു​​​​​ക​​​​​ൾ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ റ​​​​​ണ്‍​സ് ഏ​​​​​ത് ടീ​​​​​മി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണോ അ​​​​​വ​​​​​ർ​​​​​ക്ക് ഒ​​​​​രു ബോ​​​​​ണ​​​​​സ് പോ​​​​​യി​​​​​ന്‍റ് ല​​​​​ഭി​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.