ബ​​​ര്‍ത്തോ​​​മ്യു പ്രസിഡന്‍റ് സ്ഥാനം രാ​​​ജി​​​വ​​​ച്ചു
ബ​​​ര്‍ത്തോ​​​മ്യു പ്രസിഡന്‍റ് സ്ഥാനം രാ​​​ജി​​​വ​​​ച്ചു
Wednesday, October 28, 2020 11:59 PM IST
ബാ​​​ഴ്‌​​​സ​​​ലോ​​​ണ: ജോ​​​സ​​​ഫ് മ​​​രി​​​യ ബ​​​ര്‍ത്തോ​​​മ്യു ബാ​​​ഴ്‌​​​സ​​​ലോ​​​ണ ഫു​​​ട്‌​​​ബോ​​​ള്‍ ക്ല​​​ബ്ബി​​ന്‍റെ പ്ര​​​സി​​​ഡ​​ന്‍റു​​സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞു. ബ​​​ര്‍ത്തോ​​​മ്യുവിനൊ​​​പ്പം ബോ​​​ര്‍ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​രും രാ​​​ജി സ​​​മ​​​ര്‍പ്പി​​​ച്ചു. ക്ല​​​ബ് നാ​​​യ​​​ക​​​ന്‍ ല​​​യ​​​ണ​​​ല്‍ മെ​​​സി​​​യു​​​മാ​​​യു​​​ള്ള സ്വ​​​ര​​​ച്ചേ​​​ര്‍ച്ച​​​യി​​​ല്ല​​​യ്മ​​​യും ആ​​​രാ​​​ധ​​​ക​​​രു​​​ടെ സ​​​മ്മ​​​ര്‍ദ​​​വു​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ രാ​​​ജി​​​ക്കു​​​ള്ള കാ​​​ര​​​ണം. ഏ​​​റെ ആ​​​ലോ​​​ചി​​​ച്ചെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണി​​​തെ​​​ന്ന് ബ​​​ര്‍ത്തോ​​​മ്യു വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​റു വ​​​ര്‍ഷം ക്ല​​​ബ്ബി​​​ന്‍റെ പ്ര​​​സി​​​ഡ​​ന്‍റ് സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​രു​​​ന്ന ബ​​​ര്‍ത്തോ​​​മ്യു​​​യു​​​ടെ ഓ​​​രോ നീ​​​ക്ക​​​വും ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം മു​​​ത​​​ലാ​​​ണ് പാ​​​ളി​​ത്തു​​​ട​​​ങ്ങി​​​യ​​​ത്. ഈ ​​​നീ​​​ക്ക​​​ങ്ങ​​​ള്‍ ക്ല​​​ബ്ബി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും ഗൗ​​​ര​​​വ​​​മാ​​​യി വി​​​മ​​​ര്‍ശി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ക​​​ളി​​​ക്ക​​​ള​​​ത്തി​​​ല്‍ ടീ​​​മി​​​ന്‍റെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​വും ക്ല​​​ബ്ബി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​സ്ഥി​​​തി വ​​​ഷ​​​ളാ​​​യ​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ല​​​യ​​​ണ​​​ല്‍ മെ​​​സി​​​യു​​​ടെ ട്രാ​​​ന്‍സ്ഫ​​​ര്‍ അ​​​പേ​​​ക്ഷ ബ​​​ര്‍ത്തോ​​​മ്യു കൈ​​​കാ​​​ര്യം ചെ​​​യ്ത വി​​​ധ​​​വും ആ​​​രാ​​​ധ​​​ക​​​രു​​​ടെ രോ​​​ഷ​​​ത്തി​​​ന് ഇ​​​ട​​​വ​​​രു​​​ത്തി.


ക​​​ളി​​​ക്കാ​​​രു​​​ടെ ട്രാ​​​ന്‍സ്ഫ​​​ര്‍ മാ​​​ര്‍ക്ക​​​റ്റി​​​ല്‍ ക്ല​​​ബ് വ​​​രു​​​ത്തി​​​യ നീ​​​ക്ക​​​ങ്ങ​​​ളും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. നെ​​​യ്മ​​​റി​​​നു പ​​​ക​​​രം ടീ​​​മി​​​ലെ​​​ത്തി​​​ച്ച ക​​​ളി​​​ക്കാ​​​ര്‍ക്കു മി​​​ക​​​വി​​​ലെ​​​ത്താ​​​നാ​​​വാ​​​ത്ത​​തു ബ​​​ര്‍ത്തോ​​​മ്യുക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

2014 ല്‍ ​​​സാ​​​ന്ദ്രോ റോ​​​സ​​​ല്‍ ഒ​​​ഴി​​​ഞ്ഞ പ്ര​​​സി​​​ഡ​​ന്‍റ്പ​​​ദ​​​വി​​​യാ​​​ണു ജോ​​​സ​​​ഫ് മ​​​രി​​​യ ബ​​​ര്‍ത്തോ​​​മ്യു ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

ഈ ​​​സീ​​​സ​​​ണ്‍കൂ​​​ടി ക്ല​​​ബ്ബി​​​ല്‍ തു​​​ട​​​രു​​​മെ​​ന്നു മെ​​​സി അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​സി​​​ഡ​​ന്‍റ് ബ​​​ര്‍ത്തോ​​​മ്യുവിനെ​​​തി​​​രെ പ​​​ര​​​സ്യ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ മെ​​​സി ഉ​​​യ​​​ര്‍ത്തി​​യി​​രു​​ന്നു. ലൂ​​​യി​​​സ് സു​​​വാ​​​ര​​​സ് ക്ല​​​ബ് വി​​​ട്ട​​​തി​​​ലും മെ​​​സി പ്ര​​​തി​​​ഷേ​​​ധ​​​മ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.