ഇ​​​ന്ത്യ-​​​ഓ​​​സ്‌​​​ട്രേ​​​ലി​​​യ ക്രിക്കറ്റ് തീ​​​യ​​​തി​​​ക​​​ളായി
ഇ​​​ന്ത്യ-​​​ഓ​​​സ്‌​​​ട്രേ​​​ലി​​​യ ക്രിക്കറ്റ് തീ​​​യ​​​തി​​​ക​​​ളായി
Wednesday, October 28, 2020 11:59 PM IST
മെ​​​ല്‍ബ​​​ണ്‍: ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​ലെ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ തീ​​​യ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ പ​​​ര്യ​​​ട​​​ത്തി​​​ല്‍ നാ​​​ലു ടെ​​​സ്റ്റു​​​ക​​​ളു​​​ണ്ടാ​​​കും. ബോ​​​ക്‌​​​സിം​​​ഗ് ഡേ ​​​ടെ​​​സ്റ്റി​​​നു മെ​​​ല്‍ബ​​​ണ്‍ വേ​​​ദി​​​യാ​​​കു​​​മെ​​​ന്ന് ക്രി​​​ക്ക​​​റ്റ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ അ​​​റി​​​യി​​​ച്ചു.

ഡി​​​സം​​​ബ​​​ര്‍ 26നാ​​​ണു മെ​​​ല്‍ബ​​​ണ്‍ ടെ​​​സ്റ്റ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. സ്ഥി​​​ര​​​മാ​​​യി ബോ​​​ക്‌​​​സിം​​​ഗ് ഡേ ​​​ടെ​​​സ്റ്റി​​​നു വേ​​​ദി​​​യാ​​​കു​​​ന്ന മെ​​​ല്‍ബ​​​ണ്‍ ക്രി​​​ക്ക​​​റ്റ് ഗ്രൗ​​​ണ്ട് ര​​​ണ്ടാം ടെ​​​സ്റ്റി​​നാണു സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​ത്. കൊ​​​റോ​​​ണ വൈ​​​റ​​​സി​​ന്‍റെ വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് മെ​​​ല്‍ബ​​​ണ്‍ ന​​​ഗ​​​രം ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ നീ​​​ണ്ട ലോ​​​ക്ക്ഡൗ​​​ണ്‍ പി​​​ന്‍വ​​​ലി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് എം​​​സി​​​ജി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മെ​​​ത്തി​​​യ​​​ത്.

അ​​​ഡ്‌​​​ലെ​​​യ്ഡ് ഓ​​​വ​​​ലി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 17ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ടെ​​​സ്റ്റോ​​​ടെ​​​യാ​​​ണ് ബോ​​​ര്‍ഡ​​​ര്‍-​​​ഗാ​​​വ​​​സ്‌​​​ക​​​ര്‍ ട്രോ​​​ഫി​​​ക്കു തു​​​ട​​​ക്ക​​​മാ​​​കു​​​ന്ന​​​ത്. മെ​​​ല്‍ബ​​​ണ്‍ ടെ​​​സ്റ്റി​​​നു​​​ശേ​​​ഷം ജ​​​നു​​​വ​​​രി ഏ​​​ഴി​​നു സി​​​ഡ്‌​​​നി​​​യി​​​ല്‍ മൂ​​​ന്നാം ടെ​​​സ്റ്റ് ന​​​ട​​​ക്കും. ബ്രി​​​സ്‌​​​ബെ​​​യ്‌​​​നി​​​ല്‍ ജ​​​നു​​​വ​​​രി 15നാ​​​ണ് നാ​​​ലാ​​​മ​​​ത്തെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ​​​യും ടെ​​​സ്റ്റ് മ​​​ത്സ​​​രം.

ന​​​വം​​​ബ​​​ര്‍ 12ന് ​​​ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ​​​ത്തി​​​ച്ചേ​​​രു​​​ന്ന ഇ​​​ന്ത്യ​​​ന്‍ ടീം 27​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യ്ക്കു മു​​​മ്പ് ക്വാ​​​റ​​​ന്‍റൈ​​​ന്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കും. മൂ​​​ന്ന് ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളും അ​​​ത്ര​​​ത​​​ന്നെ ട്വ​​​ന്‍റി 20 മ​​​ത്സ​​​ര​​​ങ്ങ​​​ളും പ​​​ര്യ​​​ട​​​ന​​​ത്തി​​​ലു​​​ണ്ട്. സി​​​ഡ്‌​​​നി​​​യും കാ​​​ന്‍ബ​​​റ​​​യു​​​മാ​​​ണ് ലി​​​മി​​​റ്റ​​​ഡ് ഓ​​​വ​​​ര്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കു വേ​​​ദി​​​യാ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.