പഞ്ചാബ് ബോസ് ; കോൽക്കത്തയ്ക്കെതിരേ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം
Tuesday, October 27, 2020 12:37 AM IST
ഷാ​ർ​ജ: കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ പ്ലേ ​ഓ​ഫ് സ്വ​പ്ന​ങ്ങ​ൾ​ക്കു​മേ​ൽ പ​റ​ന്നു​യ​ർ​ന്ന് കിം​ഗ്സ് ഇ​ല​വണ്‍ പ​ഞ്ചാ​ബ്. കോ​ൽ​ക്ക​ത്ത​യെ എട്ട് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി പ​ഞ്ചാ​ബ് പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. പ​ഞ്ചാ​ബി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യ​മാ​ണ്. സ്കോ​ർ: കോ​ൽ​ക്ക​ത്ത 149/9 (20). പ​ഞ്ചാ​ബ് 150/2 (18.5).

പ​ഞ്ചാ​ബി​ന് 28 റ​ണ്‍​സ് എ​ടു​ത്ത രാ​ഹു​ലി​നെ സ്കോ​ർ 47ൽ ​നി​ൽ​ക്കു​ന്പോ​ൾ ന​ഷ്ട​പ്പെ​ട്ടു. തുടർന്ന് ക്രി​സ് ഗെ​യ്‌​ലും (29 പ​ന്തി​ൽ അ​ഞ്ച് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 51) മ​ൻ​ദീ​പ് സിം​ഗും (56 പ​ന്തി​ൽ ര​ണ്ട് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 66 നോ​ട്ടൗ​ട്ട്) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക​ളം​നി​റ​ഞ്ഞ​തോ​ടെ പ​ഞ്ചാ​ബ് ജ​യം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം വി​ക്ക​റ്റി​ൽ മ​ൻ​ദീ​പും ഗെ​യ്‌​ലും ചേ​ർ​ന്ന് 100 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.


45 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 57 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ആ​യി​രു​ന്നു നൈ​റ്റ് റൈ​ഡേ​ഴ്സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ (25 പ​ന്തി​ൽ 40 റ​ണ്‍​സ് ), ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍ (13 പ​ന്തി​ൽ 24 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും മാ​ത്ര​മാ​ണ് കോ​ൽ​ക്ക​ത്ത ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ണ്ട​ത്. ര​ണ്ട് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 10 റ​ണ്‍​സ് എ​ന്ന ദ​യ​നീ​യ അ​വ​സ്ഥ​യി​ൽ​നി​ന്നാ​ണ് കെ​കെ​ആ​ർ 149ൽ ​എ​ത്തി​യ​ത്.

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, പോയിന്‍റ്

മുംബൈ 11 7 4 14
ഡൽഹി 11 7 4 14
ബംഗളൂരു 11 7 4 14
പഞ്ചാബ് 12 6 6 12
കോൽക്കത്ത 12 6 6 12
രാജസ്ഥാൻ 12 5 7 10
ഹൈദരാബാദ് 11 4 7 8
ചെന്നൈ 12 4 8 8

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.