ഋ​​തു​​രാ​​ജാ​​വ്; സി​​എ​​സ്കെ​​യ്ക്ക് എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം
Monday, October 26, 2020 12:30 AM IST
ദു​​ബാ​​യ്: യു​​വ​​താ​​രം ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് ഐ​​പി​​എ​​ലി​​ൽ ത​​ന്‍റെ ആ​​ദ്യ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് എ​​ട്ട് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി. സീ​​സ​​ണി​​ൽ സി​​എ​​സ്കെ​​യു​​ടെ നാ​​ലാം ജ​​യ​​മാ​​ണി​​ത്. 51 പ​​ന്തി​​ൽ​​നി​​ന്ന് മൂ​​ന്ന് സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 65 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ഋ​​തു​​രാ​​ജ് ആ​​ണ് വി​​ജ​​യ​​ശി​​ൽ​​പ്പി. എം.​​എ​​സ്. ധോ​​ണി (21 പ​​ന്തി​​ൽ 19) പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഫാ​​ഫ് ഡു​​പ്ലെ​​സി (25), റാ​​യു​​ഡു (39) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് 146 റ​​ണ്‍​സ് ലക്ഷ്യത്തിലേക്കുള്ള യാ​​ത്ര​​യ്ക്കി​​ടെ ചെ​​ന്നൈ​​ക്കു ന​​ഷ്ട​​പ്പെ​​ട്ട​​ത്.


കോ​​ഹ്‌​ലി @ 200

ഐ​​പി​​എ​​ലി​​ൽ 200 സി​​ക്സ് എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി എ​​ത്തു​​ന്ന​​തി​​നും ഇ​​ന്ന​​ല​​ത്തെ മ​​ത്സ​​രം സാ​​ക്ഷ്യം​​വ​​ഹി​​ച്ചു.ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 200 സി​​ക്സ​​ർ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നിടുന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ക്കാ​​ര​​നും അ​​ഞ്ചാ​​മ​​ത് താ​​ര​​വു​​മാ​​ണ് കോ​​ഹ്‌​ലി. എം.​​എ​​സ്. ധോ​​ണി (216), മും​​ബൈ​​യു​​ടെ രോ​​ഹി​​ത് ശ​​ർ​​മ (209) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ക്കാ​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.