ഇന്ത്യ x ഓസീസ് ഏകദിനം നവംബർ 27ന്
Thursday, October 22, 2020 11:49 PM IST
സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനത്തിന്റെ ചിത്രം തെളിഞ്ഞു. ഓസ്ട്രേലിയൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെയാണിത്. പരന്പരയിലെ ആദ്യ മത്സരം നവംബർ 27ന് സിഡ്നിയിൽ നടക്കും.
മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യമത്സരമാണ് സിഡ്നിയിൽ അരങ്ങേറുക. 29ന് രണ്ടാം മത്സരവും സിഡ്നിയിൽ നടക്കും. മൂന്നാം ഏകദിനവും (ഡിസംബർ 1) ട്വന്റി-20 പരന്പരയിലെ ആദ്യമത്സരവും (ഡിസംബർ 4) കാൻബറയിലാണ്. മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്ക് (ഡിസംബർ 6, 8) സിഡ്നി വേദിയാകും.
പിങ്ക് ടെസ്റ്റ് അഡ്ലെയ്ഡിൽ
പിങ്ക് ബോൾ (ഡേ-നൈറ്റ്) ടെസ്റ്റോടെയാണ് ടെസ്റ്റ് പരന്പരയ്ക്ക് തുടക്കമാകുന്നത്. അഡ്ലെയ്ഡിൽ ഡിസംബർ 17-21 തീയതികളിലാണ് പിങ്ക് ബോൾ ടെസ്റ്റ്. ബോക്സിംഗ് ഡേ ടെസ്റ്റ് മെൽബണിലാണ് (ഡിസംബർ 26-30). മൂന്നും നാലും ടെസ്റ്റുകൾ സിഡ്നി (ജനുവരി 7-11), ബ്രിസ്ബെയ്ൻ (ജനുവരി 15-19) എന്നിവിടങ്ങളിലാണ്. 32 അംഗ ജംബോ സംഘമാകും ഓസ്ട്രേലിയയിലേക്ക് പുറപ്പെടുക എന്നാണ് സൂചന. ടീമിനൊപ്പം കുടുംബാംഗങ്ങൾ ഉണ്ടാകില്ലെന്നും റിപ്പോർട്ടുണ്ട്.