സൊ​​​​ഹൈ​​​​ൽ ഖാ​​​​ന്‍റെ കാ​​​​ൻ​​​​ഡി
Wednesday, October 21, 2020 11:33 PM IST
കൊ​​​​ളം​​​​ബൊ: ന​​​​വം​​​​ബ​​​​ർ 21ന് ​​​​ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ല​​​​ങ്ക പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (എ​​​​ൽ​​​​പി​​​​എ​​​​ൽ) ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ സൊ​​​​ഹൈ​​​​ൽ ഖാ​​​​ൻ ഒ​​​​രു ടീ​​​​മി​​​​നെ സ്വ​​​​ന്ത​​​​മാ​​​​ക്കി. കാ​​​​ൻ​​​​ഡി ഫ്രാ​​​​ഞ്ചൈ​​​​സി​​​​യാ​​​​ണ് സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​യ സൊ​​​​ഹൈ​​​​ലി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള​​​​ത്. വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് സൂ​​​​പ്പ​​​​ർ താ​​​​ര​​​​മാ​​​​യ ക്രി​​​​സ് ഗെ​​യ്‌​​ലി​​നെ കാ​​​​ൻ​​​​ഡി ട​​​​സ്കേ​​​​ഴ്സ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കു​​​​ശാ​​​​ൽ പെ​​​​രേ​​​​ര, ലി​​​​യാം പ്ല​​​​ങ്കെ​​​​റ്റ്, നു​​​​വാ​​​​ൻ പ്ര​​​​ദീ​​​​പ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെയും ലേ​​​​ല​​​​ത്തി​​​​ൽ കാ​​​​ൻ​​​​ഡി ട​​​​സ്കേ​​​​ഴ്സ് ത​​​​ങ്ങ​​​​ളു​​​​ടെ ത​​​​ട്ട​​​​ക​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചു.


ആന്ദ്രേ റ​​​​സ​​​​ലി​​​​നെ കൊ​​​​ളം​​​​ബൊ കിം​​​​ഗ്സും ല​​​​സി​​​​ത് മ​​​​ലിം​​​​ഗ​​​​യെ ഗാ​​​​ലെ ഗ്ലാ​​​​ഡി​​​​യേ​​​​റ്റേ​​​​ഴ്സും സ്വ​​​​ന്ത​​​​മാ​​​​ക്കി. ഫാ​​​​ഫ് ഡു​​​​പ്ലെ​​​​സി, ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ മ​​​​ൻ​​​​പ്രീ​​​​ത് ഗോ​​​​ണി, മ​​​​ൻ​​​​വീ​​​​ന്ദ​​​​ർ ബി​​​​സ്‌ല എ​​​​ന്നി​​​​വ​​​​രും കൊ​​​​ളം​​​​ബൊ കിം​​​​ഗ്​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. ല​​​​ങ്ക​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ലു​​​​ള്ള ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഗോ​​​​ണി​​​​യും ബി​​​​സ്‌ലയും. ദാം​​​​ന്പു​​​​ള്ള ഹോ​​​​ഹ്സ് ആ​​​​ണ് എ​​​​ൽ​​​​പി​​​​എ​​​​ലി​​​​ലെ മ​​​​റ്റൊ​​​​രു ടീം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.