സ​​​​ലാം ഗ​​​​ബ്ബാ​​​​ർ ! പഞ്ചാബ് വണ്ടർ, 5 വിക്കറ്റ് ജയം
Wednesday, October 21, 2020 12:19 AM IST
ദു​ബാ​യ്: ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന്‍റെ ശി​ഖ​ർ ധ​വാ​ൻ 61 പ​ന്തി​ൽ മൂ​ന്ന് സി​ക്സും 12 ഫോ​റു​മ​ട​ക്കം പു​റ​ത്താ​കാ​തെ നേ​ടി​യ 106 റ​ൺ​സ് വി​ഫ​ല​മാ​ക്കി കിം​ഗ്സ് ഇ​ല​വ​ൺ പ​ഞ്ചാ​ബി​ന്‍റെ അ​ദ്ഭു​ത ജ​യം. ധ​വാ​ന്‍റെ ക​രു​ത്തി​ൽ ഡ​ൽ​ഹി നേ​ടി​യ 164 റ​ൺ​സ്, ഒ​രു ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കേ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു. സ്കോ​ർ: ഡ​ൽ​ഹി 20 ഓ​വ​റി​ൽ 164/5. പ​ഞ്ചാ​ബ് 19 ഓ​വ​റി​ൽ 167/5.

165 റ​ൺ​സ് ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ കിം​ഗ്സ് ഇ​ല​വ​ൺ പ​ഞ്ചാ​ബി​ന് സ്കോ​ർ 17ൽ ​നി​ൽ​ക്കു​ന്പോ​ൾ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഫോ​മി​ലു​ള്ള ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലി​നെ (15) അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​ക്കി. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (അ​ഞ്ച്), ക്രി​സ് ഗെ​യ്ൽ (13 പ​ന്തി​ൽ 29) എ​ന്നി​വ​രും പി​ന്നാ​ലെ പു​റ​ത്താ​യെ​ങ്കി​ലും നി​ക്കോ​ളാ​സ് പു​രാ​ൻ (28 പ​ന്തി​ൽ 53), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (24 പ​ന്തി​ൽ 32) എ​ന്നി​വ​ർ അ​വ​സ​രോ​ചി​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ പ​ഞ്ചാ​ബ് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം നു​ക​ർ​ന്നു.

ടോ​സ് ജ​യി​ച്ച ഡ​ൽ​ഹി ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ ബാ​റ്റ് കൈ​യി​ലെ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ലാം ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ പൃ​ഥ്വി ഷാ​യെ (ഏ​ഴ്) ഡ​ൽ​ഹി​ക്കു ന​ഷ്ട​പ്പെ​ട്ടു. ജ​യിം​സ് നീ​ഷ​മി​ന്‍റെ പ​ന്തി​ൽ ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ ക്യാ​ച്ച് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം വി​ക്ക​റ്റി​ൽ ശ്രേ​യ​സ് അ​യ്യ​റി​നൊ​പ്പം ചേ​ർ​ന്ന് ധ​വാ​ൻ ഡ​ൽ​ഹി​യെ 73ൽ ​എ​ത്തി​ച്ചു. അ​യ്യ​ർ (14) എം. ​അ​ശ്വി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. പ​രി​ക്കി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ഋ​ഷ​ഭ് പ​ന്തി​ന് (14) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ് (ഒ​ന്പ​ത്), ഹെ​റ്റ്മ​യ​ർ (10) എ​ന്നി​വ​രും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പു​റ​ത്താ​യ​ത് ഡ​ൽ​ഹി​ക്ക് ക്ഷീ​ണ​മാ​യി.

ധ​​​​വാ​​​​ൻ 5000

ഐ​​​​പി​​​​എ​​​​ലി​​​​ൽ 5000 റ​​​​ണ്‍​സ് എ​​​​ന്ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലി​​​​ൽ ശി​​​​ഖ​​​​ർ ധ​​​​വാ​​​​ൻ. ഈ ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത് താ​​​​ര​​​​മാ​​​​ണ് ധ​​​​വാ​​​​ൻ, നാ​​​​ലാ​​​​മ​​​​ത് ഇ​​​​ന്ത്യ​​​​ക്കാ​​​ര​​​നും. 169-ാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഈ ​​​​ഇ​​​​ടം​​​​കൈ ഓ​​​​പ്പ​​​​ണ​​​​റു​​​​ടെ നേ​​​​ട്ടം. ര​​​​ണ്ട് സെ​​​​ഞ്ചു​​​​റി​​​​യും 39 അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യും ധ​​​​വാ​​​​ൻ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.


ഡബിൾ ഇംപാക്ട്...

ഐ​​​​പി​​​​എ​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ര​​​​ണ്ട് സെ​​​​ഞ്ചു​​​​റി നേ​​​​ടു​​​​ന്ന ആ​​​​ദ്യ താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് ഡ​​​​ൽ​​​​ഹി ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സി​​​​ന്‍റെ ശി​​​​ഖ​​​​ർ ധ​​​​വാ​​​​നു സ്വ​​​​ന്തം. ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​നെ​​​​തി​​​​രേ ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 58 പ​​​​ന്തി​​​​ൽ​​​​നി​​​​ന്ന് 101 റ​​​​ണ്‍​സു​​​​മാ​​​​യി ധ​​​​വാ​​​​ൻ പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്നി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷം ഡ​​​​ൽ​​​​ഹി ഇ​​​​ന്ന​​​​ലെ ഇ​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴും ഗ​​​​ബ്ബാ​​​​ർ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ധ​​​​വാ​​​​ന്‍റെ ബാ​​​​റ്റ് നി​​​​ർ​​​​ത്താ​​​​തെ ശ​​​​ബ്ദി​​​​ച്ചു. 61 പ​​​​ന്തി​​​​ൽ​​​​നി​​​​ന്ന് മൂ​​​​ന്ന് സി​​​​ക്സും 12 ഫോ​​​​റും അ​​​​ട​​​​ക്കം 106 റ​​​​ണ്‍​സ് ആ​​​​ണ് കിം​​​​ഗ്സ് ഇ​​​​ല​​​​വ​​​​ണ്‍ പ​​​​ഞ്ചാ​​​​ബി​​​​നെ​​​​തി​​​​രെ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ധ​​​​വാ​​​​ൻ അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, പോയിന്‍റ്

ഡൽഹി 10 7 3 14
മുംബൈ 9 6 3 12
ബംഗളൂരു 9 6 3 12
കോൽക്കത്ത 9 5 4 10
പഞ്ചാബ് 10 4 6 8
രാജസ്ഥാൻ 10 4 6 8
ഹൈദരാബാദ് 9 3 6 6
ചെന്നൈ 10 3 7 6

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.