കറക്കി വീഴ്ത്തി ; ചെന്നൈക്കെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
കറക്കി വീഴ്ത്തി ; ചെന്നൈക്കെതിരേ  രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
Tuesday, October 20, 2020 12:39 AM IST
അ​ബു​ദാ​ബി: ഐ​പി​എ​ൽ 13-ാം സീ​സ​ണി​ലെ ഏ​റ്റ​വും ചെ​റി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ർ ക​ണ്ട മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഏ​ഴ് വി​ക്ക​റ്റ് ജ​യം. ഗ​ൾ​ഫ് നാ​ട്ടി​ലെ കൃ​ത്രി​മ​പ്പു​ൽ​ത്ത​കി​ടി​യി​ൽ ഇ​തു​വ​രെ നി​ർ​ഗ​ളി​ച്ച റ​ൺ ഉറ​വ വ​റ്റി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത സൂ​പ്പ​ർ കിം​ഗ്സ് 20 ഓ​വ​റി​ൽ നേ​ടി​യ​ത് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ൺ​സ്. സ്പി​ന്ന​ർ​മാ​രു​ടെ മു​ന്നി​ൽ ചെ​ന്നൈ ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു.17.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റിനു രാ​ജ​സ്ഥാ​ൻ 126 റ​ൺ​സ് നേ​ടി.

48 പ​ന്തി​ൽ ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 70 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ജോ​സ് ബ​ട്‌​ല​ർ ആ​ണ് രാ​ജ​സ്ഥാ​ന്‍റെ വി​ജ​യ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത്. സ്റ്റീ​വ് സ്മി​ത്ത് (26 നോ​ട്ടൗ​ട്ട്) ബ​ട്‌​ല​റി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ചെ​റി​യ സ്കോ​റി​ലേ​ക്ക് ബാ​റ്റേ​ന്തി​യ റോ​യ​ൽ​സി​നും തു​ട​ക്കം പി​ഴ​ച്ചു. ബെ​ൻ സ്റ്റോ​ക്സ് (19), റോ​ബി​ൻ ഉ​ത്ത​പ്പ (നാ​ല്), സ​ഞ്ജു വി. ​സാം​സ​ൺ (പൂ​ജ്യം) എ​ന്നി​വ​ർ 4.3 ഓ​വ​റി​ൽ 28 റ​ൺ​സു​ള്ള​പ്പോ​ൾ പ​വ​ലി​യ​ൻ​പൂ​കി. ബ​ട്‌​ല​റും സ്മി​ത്തും ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ 98 റ​ൺ​സ് കൂ​ട്ടു​കെ​ട്ടോ​ടെ ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.


ടോ​സ് ജ​യി​ച്ച സൂ​പ്പ​ർ കിം​ഗ്സ് ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ സാം ​ക​ര​ണും (22) ഫാ​ഫ് ഡു​പ്ലെ​സി​യും (10) ശ്ര​ദ്ധ​യോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും മൂ​ന്നാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞു. വാ​ട്സ​ൺ (എ​ട്ട്), അ​ന്പാ​ട്ടി റാ​യു​ഡു (13) എ​ന്നി​വ​രെ​യും 10 ഓ​വ​റി​നു​ള്ളി​ൽ ന​ഷ്ട​മാ​യി. ധോ​ണി (28 പ​ന്തി​ൽ 28)18-ാം ഓ​വ​റി​ൽ റ​ണ്ണൗ​ട്ടാ​യ​പ്പോ​ൾ ചെ​ന്നൈ 107ൽ. 30 പ​ന്തി​ൽ 35 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ടോ​പ് സ്കോ​റ​ർ. ഒ​രു സി​ക്സ് (സാം ​ക​ര​ൺ)​മാ​ത്ര​മാ​ണ് സി​എ​സ്കെ ഇ​ന്നിം​ഗ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.