ദു​ബാ​യി​ലെ സൂ​പ്പ​ർ ഹീ​റോ​സ്
ദു​ബാ​യി​ലെ സൂ​പ്പ​ർ  ഹീ​റോ​സ്
Tuesday, October 20, 2020 12:39 AM IST
ദു​​ബാ​​യ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച സം​​ഭ​​വ​ബ​​ഹു​​ല​​മാ​​യി​​രു​​ന്നു. ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഒ​​രു സ​​മ​​നി​​ല ഭേ​​ദി​​ക്കാ​​ൻ ര​​ണ്ട് സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റി​​യ​​ത് അ​​ന്ന്. ഐ​​പി​​എ​​ൽ 13ാം സീ​​സ​​ണി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സും കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബും മു​​ഖാ​​മു​​ഖം ഇ​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​ത്.

ഷ​മി, ഗെ​യ്ൽ, മാ​യ​ങ്ക്, രാ​ഹു​ൽ

മു​​ഹ​​മ്മ​​ദ് ഷ​​മി, ക്രി​​സ് ഗെ​​യ്ൽ, മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ, കെ.​​എ​​ൽ. രാ​​ഹു​​ൽ... ഇ​​വ​​രാ​​ണ് പ​​ഞ്ചാ​​ബി​​ന്‍റെ സൂ​​പ്പ​​ർ ഓ​​വ​​ർ ത്രി​​ല്ല​​ർ ജ​​യ​​ത്തി​​ലെ സൂ​​പ്പ​​ർ ഹീ​​റോ​​സ്. മും​​ബൈ​​യു​​ടെ ആ​​റി​​ന് 176 എ​​ന്ന സ്കോ​​റി​​ലേ​​ക്ക് പ​​ഞ്ചാ​​ബി​​നെ എ​​ത്തി​​ച്ച​​ത് 51 പ​​ന്തി​​ൽ 77 റ​​ണ്‍​സ് നേ​​ടി​​യ രാ​​ഹു​​ൽ ആ​​യി​​രു​​ന്നു. പ​​ഞ്ചാ​​ബും ആ​​റി​​ന് 176ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഹീ​​റോ രാ​​ഹു​​ൽ. മ​​ത്സ​​ര​​ത്തി​​ലെ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും രാ​​ഹു​​ലി​​നാ​​യി​​രു​​ന്നു.

സൂ​​പ്പ​​ർ ഓ​​വ​​റി​​ലെ ആ​​ദ്യ ഹീ​​റോ ഷ​​മി​​യാ​​യി​​രു​​ന്നു. മും​​ബൈ​​യു​​ടെ ജ​​സ്പ്രീ​​ത് ബും​​റ എ​​റി​​ഞ്ഞ ആ​​ദ്യ സൂ​​പ്പ​​ർ ഓ​​വ​​റി​​ൽ പ​​ഞ്ചാ​​ബ് നേ​​ടി​​യ അ​​ഞ്ച് റ​​ണ്‍​സ് ഷ​​മി പ്ര​​തി​​രോ​​ധി​​ച്ചു. അ​​വ​​സാ​​ന പ​​ന്തി​​ൽ ഡ​​ബി​​ളി​​ലൂ​​ടെ ആ​​റാം റ​​ണ്ണി​​നും ജ​​യ​​ത്തി​​നും ശ്ര​​മി​​ച്ച മും​​ബൈ​​യു​​ടെ ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്കി​​നെ നി​​ക്കോ​​ളാ​​സ് പു​​രാ​​ന്‍റെ ത്രോ​​യി​​ൽ രാ​​ഹു​​ൽ റ​​ണ്ണൗ​​ട്ടാ​​ക്കി. അ​​തോ​​ടെ മും​​ബൈ​​ക്കും അ​​ഞ്ച് റ​​ണ്‍​സ്, ര​​ണ്ടാം സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​നു ക​​ള​​മൊ​​രു​​ങ്ങി.

ര​​ണ്ടാം സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​ലെ ആ​​ദ്യ ഹീ​​റോ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളാ​​യി​​രു​​ന്നു. ക്രി​​സ് ജോ​​ർ​​ദാ​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ൽ മും​​ബൈ​​യു​​ടെ കി​​റോ​​ണ്‍ പൊ​​ള്ളാ​​ർ​​ഡ് സി​​ക്സ​​റി​​നു പ​​റ​​ത്തി​​യ പ​​ന്ത്, ബൗ​​ണ്ട​​റി ലൈ​​നി​​ൽ​​വ​​ച്ച് ബാ​​സ്ക​​റ്റ്ബോ​​ൾ സേ​​വി​​ലൂ​​ടെ മാ​​യ​​ങ്ക് ര​​ക്ഷ​​പ്പെ​​ടു​​ത്തി, ഫ​​ല​​ത്തി​​ൽ മും​​ബൈ​​ക്ക് ര​​ണ്ട് റ​​ണ്‍​സ് മാ​​ത്രം.

സൂ​​പ്പ​​ർ ഓ​​വ​​റി​​ൽ മും​​ബൈ നേ​​ടി​​യ​​ത് ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 11 റ​​ണ്‍​സ്. 12 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യെ​​ത്തി​​യ പ​​ഞ്ചാ​​ബി​​നാ​​യി മും​​ബൈ​​യു​​ടെ ട്രെ​​ന്‍റ് ബോ​​ൾ​​ട്ടി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ​​ത​​ന്നെ ക്രി​​സ് ഗെ​യ്‌​ലി​ന്‍റെ സി​​ക്സ​​ർ. ര​​ണ്ടാം പ​​ന്തി​​ൽ സിം​​ഗി​​ളെ​​ടു​​ത്ത് ഗെ​​യ്ൽ സ്ട്രൈ​​ക്ക് മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നു കൈ​​മാ​​റി. മൂ​​ന്നും നാ​​ലും പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ത്തി മാ​​യ​​ങ്ക് ടീ​​മി​​ന് മാ​​യി​​ക ജ​​യം സ​​മ്മാ​​നി​​ച്ചു. അ​​തോ​​ടെ ഗെ​​യ്‌​ലും മാ​​യ​​ങ്കും ഹീ​​റോ പ​​രി​​വേ​​ഷ​​ത്തി​​ൽ. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സു​​കാ​​രാ​​യ ര​​ണ്ട് ക്രി​​സ്മാ​​ർ (ക്രി​​സ് ഗെ​​യ്ൽ, ക്രി​​സ് ജോ​​ർ​​ദാ​​ൻ) തി​​ള​​ങ്ങി​​യെ​​ന്ന​​തും മ​​റ്റൊ​​രു രസകരമായ വ​​സ്തു​​ത.


ജ​യം​വ​രെ സൂ​പ്പ​ർ ഓ​വ​ർ

2019 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ വി​​വാ​​ദ​​മാ​​യ സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണു സ​​മ​​നി​​ല അ​​വ​​സാ​​നി​​ക്കു​​ന്ന​​തു​​വ​​രെ സൂ​​പ്പ​​ർ ഓ​​വ​​ർ എ​​ന്ന പു​​തി​​യ നി​​യ​​മം വ​​ന്ന​​ത്. അ​​ന്ന് 50 ഓ​​വ​​റി​​ലും സൂ​​പ്പ​​ർ ഓ​​വ​​റി​​ലും ഇം​​ഗ്ല​​ണ്ടും ന്യൂ​​സി​​ല​​ൻ​​ഡും തു​​ല്യ റ​​ണ്‍​സ് പാ​​ലി​​ച്ചു. തു​​ട​​ർ​​ന്ന് ബൗ​​ണ്ട​​റി​​യു​​ടെ ക​​ണ​​ക്കി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ ജേ​​താ​​ക്ക​​ളാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഐ​​പി​​എ​​ലി​​ൽ ഈ ​​സീ​​സ​​ണി​​ൽ നാ​​ലാം ത​​വ​​ണ​​യാ​ണു സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ടം ന​​ട​​ന്ന​​ത്. കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബും മും​​ബൈ ഇ​​ന്ത്യ​​ൻ​​സും അ​​തി​​ൽ ര​​ണ്ട് സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ​​തി​​രേ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​രം സൂ​​പ്പ​​ർ ഓ​​വ​​റി​​ലേ​​ക്കു നീ​​ണ്ട​​പ്പോ​​ൾ പ​​ഞ്ചാ​​ബി​​നു നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത് തോ​​ൽ​​വി​​യാ​​യി​​രു​​ന്നു.

ഈ ​​സീ​​സ​​ണി​​ലെ ആ​​ദ്യ സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ടം. ര​​ണ്ടാം സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ടം ന​​ട​​ന്ന​​ത് മും​​ബൈ​​യും ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ൽ, ജ​​യം ബം​​ഗ​​ളൂ​​രു​​വി​​ന്. സീ​​സ​​ണി​​ലെ മൂ​​ന്നും നാ​​ലും സൂ​​പ്പ​​ർ ഓ​​വ​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ ഈ ​​ഞാ​​യ​​റാ​​ഴ്ച​​യെ സൂ​​പ്പ​​ർ സ​​ണ്‍​ഡേ ആ​​ക്കി. ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത, ഹൈ​​ദ​​രാ​​ബാ​​ദി​​നെ കീ​​ഴ​​ട​​ക്കി. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ദു​​ബാ​​യി​​ൽ ര​​ണ്ട് സൂ​​പ്പ​​ർ ഓ​​വ​​ർ അ​​ര​​ങ്ങേ​​റി​​യ മും​​ബൈ പ​​ഞ്ചാ​​ബ് ഡ്യൂ​​പ്പ​​ർ പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.