ഡബിൾ സൂപ്പർ
Monday, October 19, 2020 12:58 AM IST
ദുബായ്: ചരിത്രത്തിൽ ആദ്യമായി ഒരു മത്സരത്തിൽ രണ്ട് സൂപ്പർ ഓവർ നടന്ന പോരാട്ടത്തിൽ കിംഗ്സ് ഇലവൺ പഞ്ചാബ്, മുംബൈ ഇന്ത്യൻസിനെ കീഴടക്കി.
ആദ്യ സൂപ്പർ ഓവറിൽ രണ്ട് ടീമുകളും അഞ്ച് റൺസ് വീതം നേടിയതോടെയാണ് രണ്ടാം സൂപ്പർ ഓവർ വേണ്ടിവന്നത്. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ മുന്നോട്ടുവച്ച 12 റൺസ് എന്ന ലക്ഷ്യം പഞ്ചാബ് രണ്ട് പന്ത് ബാക്കിവച്ച് മറികടന്നു. 20 ഓവർ പോരാട്ടത്തിൽ മുംബൈയും പഞ്ചാബും ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് വീതമെടുത്ത് ടൈ ആകുകയായിരുന്നു.